ഉദ്ഘാടനത്തിനിടെ ബഹളം; ചടങ്ങിനെത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കയ്യേറ്റശ്രമം;മൂക്കിന് ഇടിയേറ്റു: വീഡിയോ

ഉദ്ഘാടനത്തിനിടെ ബഹളം;  ചടങ്ങിനെത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കയ്യേറ്റശ്രമം;മൂക്കിന് ഇടിയേറ്റു: വീഡിയോ
image

മഞ്ചേരി: മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കൈയേറ്റശ്രമം.നൂറിൻ വൈകിയെത്തിയെന്നാരോപിച്ച് ജനം ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ ആരുടേയോ കൈ തട്ടി നൂറിന്റെ മൂക്കിന് പരിക്കേറ്റു. വേദന കടിച്ചമർത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ ജനങ്ങളോട് നൂറിൻ സംസാരിച്ചത്. ഇതുസംബന്ധിച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകർ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ പറഞ്ഞു. ഇതനുസരിച്ച് നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലിൽ എത്തി. എന്നാൽ, ആളുകൾ കൂടുതൽ വരട്ടെ എന്നു പറഞ്ഞ് സംഘാടകർ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലിൽ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അവർ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.

ആറു മണിക്ക് നൂറിന്‍ ഉദ്ഘാടനസ്ഥലത്ത് എത്തിയതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനക്കൂട്ടം ബഹളം ആരംഭിച്ചു. എത്തിയ ഉടനെ നടിയെയും കൂട്ടരെയും വളഞ്ഞ ആള്‍ക്കൂട്ടം അവര്‍ വന്ന കാറിനെ ഇടിക്കുകയും മറ്റും ചെയ്തു. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ ചിലരുടെ കൈ കൊണ്ട് നടിയുടെ മൂക്കിന് ഇടിയേറ്റു. ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായതായി അമ്മ പറഞ്ഞു.

നൂറിന്‍ വേദിയിലെത്തിയതോടെ എത്താന്‍ വൈകിയതായി ആരോപിച്ച് ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിച്ചുതുടങ്ങി. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിന്‍ മടങ്ങിയത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു