മരണം മുന്നിലുണ്ടെങ്കിലും ചൊവ്വാ ദൗത്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എലോൺ മസ്ക്. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിനു മുന്നിലുള്ള സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് തന്നെയാണ് ഈ വിവരം പറയുന്നത്.
ഇലോൺ മസ്കിന്റെ ചൊവ്വാ യാത്രയുടെ ആദ്യ ദൗത്യം 2019 മാർച്ച്, ഏപ്രിലിൽ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ രൂപഘടനയും വാഹനങ്ങളുടെ ചിത്രങ്ങളും ഗ്രാഫിക്സുകളും മസ്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സ്പെയ്സ് എക്സിന്റെ ഏറ്റവും ബിഗ് റോക്കറ്റ് ഫാൽക്കൺ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുക. മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണമാണ് വരും മാസങ്ങളിൽ നടക്കാൻ പോകുന്നത്. ലോകം ഒന്നടങ്കം ആകാംക്ഷയോടെയാണ് മസ്കിന്റെ ഓരോ നീക്കവും വീക്ഷിക്കുന്നത്.
ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവില്ലാത്ത യാത്രയാണ്. മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും മസ്ക് നേരത്തെ പറഞ്ഞിരുന്നു. ഭൂമിയിൽ ജീവിക്കുന്ന ഒരാൾക്ക് ചൊവ്വയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ നിമിഷവും മരണം മുന്നിലുണ്ട്. എന്നാൽ മരിക്കാനുള്ള സാധ്യത ഏറെയാണെങ്കിലും ചൊവ്വാ ദൗത്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എലോൺ മസ്ക് പറഞ്ഞു. ഞാൻ ചൊവ്വയിൽ പോകുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. എവറസ്റ്റ് കീഴടക്കാൻ പോയിട്ടുള്ള നിരവധി പേർ മരിച്ചിട്ടുണ്ട്. എന്നിട്ടും അവിടേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. വെല്ലുവിളികൾ നേരിട്ടാണ് അവരെല്ലാം എവറസ്റ്റിലെത്തുന്നത്. ഇതു പോലെ തന്നെയാണ് ചൊവ്വയിലേക്കുള്ള യാത്രയും. ചൊവ്വയിൽ കാലുകുത്തുക എന്നത് എന്റെ ആഗ്രഹമാണെന്നും മസ്ക് പറഞ്ഞു.