സംസ്ഥാനത്ത് മാക്ഡവല്‍സിന്റെ കുപ്പിവെള്ളം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു

സംസ്ഥാനത്ത് മാക്ഡവല്‍സിന്റെ കുപ്പിവെള്ളം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു
minaral

തിരുവനന്തപുരം: ആവശ്യമുള്ളതില്‍ കൂടുതല്‍ സില്‍വറിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ്. ഇത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സേഫ്റ്റി കേരളയില്‍ അറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് S&S Food Industries, Sy.No 1225, Mattathurkunnu P.O., Kodakara, Trissur (State Licence No: 11315008000653) ഉദ്പാദിപ്പിക്കുന്ന McDowell's No.1 Packaged Drinking Water ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. ഉൽപ്പാദകരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.  സന്ദേശം എല്ലാവരിലേക്കും എത്തിക്കുക - എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.

കമ്പനികള്‍ വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്നും അശാസ്ത്രീയമായി വെള്ളം പാക്ക് ചെയ്ത് നല്‍കുകയാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നവരേയും പിടികൂടിയിട്ടുണ്ട്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ