പാൽ വില വർധന നാളെ മുതൽ പ്രാബല്യത്തിൽ; പുതിയ വില ഇങ്ങനെ

Share

തിരുവനന്തപുരം: മിൽമ പാൽ വിലവർധന നാളെമുതൽ പ്രാബല്യത്തിൽ. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. തൈരിനും വില കൂടും. ആവശ്യക്കാർ കൂടുതലുള്ള നീല കവർ ടോൺഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും നാളെ മുതൽ വില.

നിലവിലെ വിലയേക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കർഷകന് കൂടുതലായി ലഭിക്കുക. 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.25 രൂപ ക്ഷീരകർഷകന് അധികമായി ലഭിക്കും. ​ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക. നാളെ മുതൽ കവറിൽ പുതുക്കിയവില പ്രിന്‍റ് ചെയ്യുമെന്ന് മിൽമ അറിയിച്ചു. പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില വർധിക്കും.

പുതിയ വില ഇങ്ങനെ (ലിറ്ററിൽ):

ഇളം നീല പായ്ക്കറ്റ് (ടോൺഡ് മിൽക്ക്) - 50 രൂപ (പഴയ വില 44 രൂപ)

കടുംനീല പായ്ക്കറ്റ് (ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക്) - 52 രൂപ (പഴയ വില 46രുപ)

പശുവിൻപാൽ (കൗ മിൽക്ക്) - 56 രൂപ (പഴയ വില 50 രൂപ)

വെള്ള പായ്ക്കറ്റ് (ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് ) - 56രൂപ (പഴയ വില 50 രൂപ)

Read more

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ ഫോട്ടോ വിവാദമായതിന് പിന്നാലെ തിരുത്തലുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോ

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

കാലിഫോര്‍ണിയ: ആപ്പിളിൻ്റെ സിഇഒ തലപ്പത്തിൽ 15 വർഷം പൂർത്തിയാക്കിയ ടിം കുക്ക് പടിയിറങ്ങി. ജോൺ ടെർനസ് ആപ്പിളിൻ്റെ പുതിയ ചീഫ് എക്സി