‘ജീന്‍സിട്ട ഗംഭീറിനെ ഫാഷൻ പൊലീസ് ഇതുവരെ ആക്രമിച്ചില്ലേ? മറുപടിയുമായി എംപി മിമി

‘ജീന്‍സിട്ട ഗംഭീറിനെ ഫാഷൻ പൊലീസ് ഇതുവരെ  ആക്രമിച്ചില്ലേ? മറുപടിയുമായി എംപി മിമി
+

പാർലമെന്റിലെ ആദ്യദിനത്തിലെ ചിത്രങ്ങൾ മിമിയും നസ്രത്തും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ഇത് സിനിമാ ഷൂട്ടിങ്ങോ ഫാഷൻ ഷോയോ അല്ല പാർലമെന്റാണ് എന്നുപറഞ്ഞ് കടുത്ത രീതിയിലുള്ള സൈബർ ആക്രമണമാണ് ഇരുവർക്കും നേരിടേണ്ടി വന്നത്. ഇവയെക്കൊപ്പം അശ്ലീല ചുവയുള്ള കമെന്റുകളും  ഉണ്ടായിരുന്നു.

എന്നാൽ സോഷ്യൽ മീഡിയയിലെ ഈ സദാചാര അതിക്രമത്തിനെതിരെ ജീൻസും ടീഷർട്ടും ധരിച്ച് പാർലമെന്റിലെത്തിയ ഗൗതം ഗംഭീർ എംപിയുടെ ചിത്രം പങ്കുവെച്ചാണ് മിമിയും വിമർശിച്ചത്.

‘ഫാഷൻ പൊലീസ് ഇതുവരെ ഗംഭീറിനെ ആക്രമിച്ചില്ലേ? അതോ അത് സ്ത്രീകൾക്ക് മാത്രമേ ഉള്ളോ? ഗൗതം സുന്ദരനായിരിക്കുന്നു - ഗംഭീറിന്റെ ചിത്രം പങ്കുവെച്ച് മാധ്യമപ്രവർത്തക സ്വാതി ചതുർവേദി പങ്കുവെച്ചതിങ്ങനെ. ഇതിന് മറുപടിയായി മിമി കുറിച്ചു: ''അവരിത് വരെ ആക്രമിച്ചിട്ടില്ല. കാരണം ഞങ്ങൾ സ്ത്രീകളായതുകൊണ്ട് മാത്രമാണ് ആക്രമിക്കപ്പെട്ടത്. ഗൗതം കാണാൻ സുന്ദരനായിരിക്കുന്നു''.

മത്സരരംഗത്തിറങ്ങിയപ്പോൾ മുതൽ പരിഹാസങ്ങളും ട്രോളുകളും കാണുന്നുണ്ടെന്നും ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നുമായിരുന്നു മിമിയുടെ പ്രതികരണം. കൊല്‍ക്കത്തയിലെ ജാദവ്പൂരിൽ നിന്നാണ് മിമി ലോക്സഭയിലെത്തിയത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ