ഡോ. വന്ദന ദാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഡോ. വന്ദന ദാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
1368711-veena

കോട്ടയം∙ ഡോ. വന്ദന ദാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മുന്നറിയിപ്പില്ലാതെയെത്തിയ മന്ത്രി, മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി.

ഇന്നലെ പുലർച്ചെ നാലരയോടെയാണ് കേരളത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ സംഭവം. പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ്.സന്ദീപിന്റെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (25) കൊല്ലപ്പെട്ടത്.

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. രാത്രി 8 മണിയോടെ വന്ദനയുടെ മൃതദേഹം മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.

Read more

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടെന്നാണ് ഏറ്റവും പുതിയ

പെട്രോൾ വില വർധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും; വി ഡി സതീശൻ

പെട്രോൾ വില വർധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും; വി ഡി സതീശൻ

മന്ത്രിസഭ രൂപീകരണ ചര്‍ച്ചകൾക്ക് ഇന്ന് തുടക്കമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. നല്ല ടീം വരും. ടീമിൽ രമേശ് ചെന്നിത്തലയും ഉണ്ടാകണമെ