ആദ്യമായി 'മിസ് ഇന്ത്യ വാഷിങ്ടണ്‍' ആയി ഒരു മലയാളി യുവതി

ആദ്യമായി 'മിസ് ഇന്ത്യ വാഷിങ്ടണ്‍' ആയി ഒരു മലയാളി യുവതി
image

ചെന്നൈ: യു.എസില്‍ മലയാളി യുവതി 'മിസ് ഇന്ത്യ വാഷിങ്ടണ്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു. ചെങ്ങന്നൂര്‍ സ്വദേശി പരേതനായ റെജി ഫിലിപ്പിന്റെയും ജാന്‍സി ലൂക്കോസിന്റെയും ഏകമകള്‍ ആന്‍സി ഫിലിപ്പാണ് 'മിസ് ഇന്ത്യ വാഷിങ്ടണ്‍' ആയി തിരഞ്ഞെടുക്കപ്പെട്ടത്.

വനിതാ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന 'റാവിഷിങ് വുമണ്‍' എന്ന സന്നദ്ധസംഘടന എല്ലാ വര്‍ഷവും നടത്തുന്ന 'മിസ് ഇന്ത്യ വാഷിങ്ടണ്‍' മത്സരത്തില്‍ ആദ്യമായാണ് ഒരു മലയാളി വിജയിക്കുന്നത്. മഞ്ജുഷ നടരാജന്‍, സുരഭി സോനാലി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ചെന്നൈ വില്ലിവാക്കത്താണ് കുടുംബം താമസിക്കുന്നത്. ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി(ഐ.സി.എഫ്.) ജീവനക്കാരിയാണ് ജാന്‍സി ലൂക്കോസ്. റെജി ഫിലിപ്പും ഇതേ സ്ഥാപനത്തലായിരുന്നു. ചെന്നൈ ജസി മോസസ് ഗേള്‍സ് സ്‌കൂളില്‍ പഠിച്ച ആന്‍സി 2012ല്‍ തമിഴ്‌നാട് സംസ്ഥാന സിലബസില്‍ പ്ലസ്ടു പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയിരുന്നു.

അണ്ണാ സര്‍വകലാശാലയിലെ പഠനശേഷം സ്‌കോളര്‍ഷിപ്പോടെ യു.എസില്‍ ബിരുദാനന്തരപഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ വാഷിങ്ടണില്‍ മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുന്ന ആന്‍സി സ്ത്രീകള്‍ക്കായി നേതൃത്വപരിശീലനപരിപാടി നടത്തുന്നുണ്ട്.

Read more

കാനഡ പ്രധാനമന്ത്രി മാർച്ചിൽ ഇന്ത്യയിലെത്തും; യുറേനിയം വിതരണം ഉൾപ്പെടെയുള്ള കരാറുകൾക്ക് സാധ്യത

കാനഡ പ്രധാനമന്ത്രി മാർച്ചിൽ ഇന്ത്യയിലെത്തും; യുറേനിയം വിതരണം ഉൾപ്പെടെയുള്ള കരാറുകൾക്ക് സാധ്യത

ന്യൂഡൽഹി: കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് പട്നായിക് ആണ് ഇതുസംബന്

അപകീർത്തി കേസ്; മേധാ പട്കറെ കുറ്റവിമുക്തയാക്കി

അപകീർത്തി കേസ്; മേധാ പട്കറെ കുറ്റവിമുക്തയാക്കി

ന‍്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന ഫയൽ ചെയ്ത മാനനഷ്ട കേസിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറെ കുറ്റവിമുക്തയാക്കി. ഡൽഹി സാകേത് കോടതി

റിപ്പബ്ലിക് ദിനം ആഘോഷിച്ച് റോമിലെ ഇന്ത്യന്‍ എംബസ്സി; ശ്രദ്ധ നേടി സ്ട്രിങ്‌സ് റോമാ മ്യൂസിക് ബാന്‍ഡിന്റെ പ്രത്യേക പരിപാടി

റിപ്പബ്ലിക് ദിനം ആഘോഷിച്ച് റോമിലെ ഇന്ത്യന്‍ എംബസ്സി; ശ്രദ്ധ നേടി സ്ട്രിങ്‌സ് റോമാ മ്യൂസിക് ബാന്‍ഡിന്റെ പ്രത്യേക പരിപാടി

എഴുപത്തിയേഴാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റോമിലെ ഇന്ത്യന്‍ എംബസി വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യയുടെ ജനാധിപത്

കൊല്ലം–തേനി ദേശീയപാത പൂർത്തിയാക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി

കൊല്ലം–തേനി ദേശീയപാത പൂർത്തിയാക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി

ദശകങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം–തേനി ദേശീയപാത (NH 183) വികസനം പുതിയ ഘട്ടത്തിലേക്ക്. കേരളത്തിലൂടെ കടന്നുപോകുന്ന