കോഹ്‌ലിയ്ക്ക് രണ്ട് കോടി, മിതാലിക്ക് പതിനഞ്ച് ലക്ഷവും; പ്രതിഫലത്തിന്റെ കാര്യത്തില്‍ തുല്യനീതി വേണമെന്ന് മിതാലി രാജ്

കാര്യം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ ഒക്കെ തന്നെ.പക്ഷെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ബിസിസിഐ വീണ്ടും വനിതാ താരങ്ങളോട് തനിസ്വഭാവം കാട്ടി.

കോഹ്‌ലിയ്ക്ക് രണ്ട് കോടി, മിതാലിക്ക്  പതിനഞ്ച് ലക്ഷവും; പ്രതിഫലത്തിന്റെ കാര്യത്തില്‍ തുല്യനീതി വേണമെന്ന് മിതാലി രാജ്
mithali-raj

കാര്യം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ ഒക്കെ തന്നെ.പക്ഷെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ബിസിസിഐ വീണ്ടും വനിതാ താരങ്ങളോട് തനിസ്വഭാവം കാട്ടി.

പുരുഷ ക്രിക്കറ്റ് ടീമിന് ഈ വര്‍ഷം പുതിയ കരാറും പ്രതിഫലവര്‍ധനയും പ്രഖ്യാപിച്ചെങ്കിലും വനിതാ ക്രിക്കറ്റ് ടീമിന്റെ കാര്യത്തില്‍ ബിസിസിഐ ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല. 2015 ല്‍ നിലവില്‍ വന്ന കരാര്‍ തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്. അതു പ്രകാരം ക്യാപ്റ്റന്‍ മിതാലി രാജിന് വാര്‍ഷിക നിലനിര്‍ത്തല്‍ തുകയായി ലഭിക്കുന്നത് 15 ലക്ഷം രൂപ. പുരുഷ ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലിയ്ക്ക് ലഭിക്കുന്നതാവട്ടെ രണ്ടു കോടി രൂപയും.

അതേസമയം പിന്തുണ നല്‍കുന്നതിനൊപ്പം സാമ്പത്തിക കാര്യങ്ങളിലും പരിഗണനയുണ്ടാകണമെന്ന് മിതാലി പറഞ്ഞു. പുരുഷ താരങ്ങള്‍ക്ക് ഈ വര്‍ഷം പുതിയ കരാര്‍ പ്രഖ്യാപിച്ചെങ്കിലും വനിതാ താരങ്ങള്‍ക്ക് ഇതുവരെ ബിസിസിഐ ശമ്പള വര്‍ധനയൊന്നും പ്രഖ്യാപിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് മിതാലിയുടെ പരാമര്‍ശം.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി