പ്രിഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയില്‍ എബ്രഹാം എസ്രയാകുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണോ ?

പ്രിഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ എസ്രയില്‍ കേന്ദ്ര കഥാപാത്രം ആയ എബ്രഹം എസ്രയെന്ന ടൈറ്റില്‍ റോളിലെത്തുന്നതു സാക്ഷാല്‍ മോഹന്‍ലാല്‍ എന്ന് വാര്‍ത്തകള്‍ .

പ്രിഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയില്‍  എബ്രഹാം എസ്രയാകുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണോ ?
lucifer

പ്രിഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ എസ്രയില്‍ കേന്ദ്ര കഥാപാത്രം ആയ എബ്രഹം എസ്രയെന്ന ടൈറ്റില്‍ റോളിലെത്തുന്നതു സാക്ഷാല്‍ മോഹന്‍ലാല്‍ എന്ന് വാര്‍ത്തകള്‍ .ഇത് വരെ ഈ കഥാപാത്രം ചെയ്യുന്നത് ആരാണെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപെടുത്തിയിരുന്നില്ല .ഒരു കംപ്ലീറ്റ് ഹൊറര്‍ ത്രില്ലര്‍ ആയെത്തുന്ന എസ്രയില്‍ ടൊവിനോ തോമസും സുദേവ് നായരും പ്രിയ ആനന്ദും പ്രധാന വേഷങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ ട്രയിലര്‍ പുറത്തു വന്നത് .ട്രെയ്‌ലറിന്റെ തുടക്കത്തില്‍ തടിച്ച ശരീരപ്രകൃതിയുള്ള ഒരാള്‍ തോള്‍ ചരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്നതു കാണുന്നുണ്ട്. ഇയാളുടെ കൈയിലെ കുറിപ്പിലുള്ള വാചകം ഇതാണ് ശരീരമുക്തമാക്കപ്പെട്ട എബ്രഹാം എസ്രയുടെ ആത്മാവ് .ഈ രൂപം വെച്ചാണ് ഇത് മോഹന്‍ലാല്‍ ആണെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നത് .പ്രിഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിലെ ഗെറ്റപ് എന്ന പേരില്‍ പ്രചരിക്കുന്ന മോഹന്‍ലാലിന്റെ ഒരു ഫോട്ടോയാണ് മറ്റൊരു തെളിവ്. തിരക്കഥ രചന പോലും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ലൂസിഫറിന്റെ പോസ്റ്ററല്ല അതെന്ന് നേരത്തേ പ്രിഥ്വിരാജ് വ്യക്തമാക്കിയിരുന്നു.ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഴുത്തില്‍ ഒരു പ്രത്യേക മാലയുണ്ട്. എസ്ര ട്രെയ്‌ലറില്‍ പ്രിഥ്വിരാജിന്റെ കൈയില്‍ ഇരിക്കുന്ന ഭയപ്പെടുത്തുന്ന മാല ഇതിനു സമാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.ചിത്രത്തില്‍ എബ്രഹാം എസ്രാ ഒരു ജൂതന്‍ ആണെന്ന് പറയുന്നുണ്ട് .എന്തായാലും   ഒളിപ്പിച്ചു വെച്ച ഒരു കിടിലന്‍ സസ്പെന്‍സ് ആയിരിക്കും എബ്രഹാം എസ്രാ എന്നതില്‍ സംശയം വേണ്ട ..

Read more

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

ന്യൂഡൽ‌ഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് വീണ്ടും ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബർ 14 ന് ചോദ്യം ചെയ്യലി

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്. അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്

ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം ഇന്ത്യയിലാണ്!

ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം ഇന്ത്യയിലാണ്!

ന്യൂഡൽഹി: ഏറ്റവും സന്തോഷമുള്ള ഏഷ്യൻ നഗരമെന്ന വിശേഷണം സ്വന്തമാക്കി മുംബൈ. ടൈം ഔട്ടിന്‍റെ ഹാപ്പിയസ്റ്റ് സിറ്റി ഇൻ ഏഷ്യ 2025 എന്ന പുതിയ സർവേയി