മോഹൻലാൽ–മീരാ ജാസ്മിൻ വീണ്ടും ഒന്നിക്കുന്നു; തരുണ്‍ മൂര്‍ത്തി ചിത്രം 'അതിമനോഹരം' റിലീസ് തിയതി പുറത്ത്

Share
മോഹൻലാൽ–മീരാ ജാസ്മിൻ വീണ്ടും ഒന്നിക്കുന്നു; തരുണ്‍ മൂര്‍ത്തി ചിത്രം 'അതിമനോഹരം' റിലീസ് തിയതി പുറത്ത്

കൊച്ചി: ‘ദൃശ്യം 3’യുടെ വിജയത്തിന് പിന്നാലെ മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ ‘അതിമനോഹരം’ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ഡിസംബർ 24ന് ക്രിസ്മസ് റിലീസായാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക.

മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുക്കെട്ടില്‍ പിറക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകൾക്കുമായി വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ‘തുടരും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് തരുൺ മൂർത്തി

ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത്. റിലീസ് പ്രഖ്യാപനത്തോടൊപ്പം മീരാ ജാസ്മിനൊപ്പമുള്ള പുതിയ പോസ്റ്ററും മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. “His world begins and ends with the people he calls family” എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റർ പുറത്തുവിട്ടത്. ഇതിനകം തന്നെ പോസ്റ്റർ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. തുടരും ഉൾപ്പെടെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം- ജേക്‌സ് ബിജോയ്.

'തുടരും' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും - തരുണ്‍ മൂര്‍ത്തിയും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. ലാലു അലക്‌സ്, മനോജ് കെ ജയന്‍, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഇഷ്‌ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം. ജെയ്ക്ക് ബിജോയ്, ഷാജികുമാറാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ്- വിവേക് ഹർഷൻ, ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ -അഫ്നാസ് , മൊഹിത് കൃഷണൻ, സ്റ്റിൽസ് - അമൽ.സി. സദർ, പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, പി ആര്‍ ഒ വാഴൂര്‍ ജോസ്.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിമനോഹരം.

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു