മുത്തശ്ശിക്കഥകള്‍ മൊബൈല്‍ ആപ്പ് മെല്‍ബണില്‍ ഉല്‍ഘാടനം ചെയ്തു.

മുത്തശ്ശിക്കഥകള്‍ മൊബൈല്‍ ആപ്പ് മെല്‍ബണില്‍ ഉല്‍ഘാടനം ചെയ്തു.
muthashikadhakal

ഓസ്ട്രേലിയ: ഐ.റ്റി. മേഖലയില്‍ അമേരിക്കയിലും, ഇംഗ്ലണ്ടിലും ഇന്ത്യയിലുമായി വന്‍ കുതിച്ചുചാട്ടം നടത്തിയ Vcode Infotech ഒരുക്കുന്ന മുത്തശ്ശിക്കഥകളുടെ ആപ്പ് മെല്‍ബണില്‍ ക്രാംന്‍ ബൺ ഹോം തീയേറ്ററില്‍ വച്ച് ഉല്‍ഘാടനം ചെയ്തു.  കൊച്ചു കുരുന്നുകളുടെ മനസ്സില്‍ അന്യം നിന്നു പോയ മുത്തശ്ശി കഥകള്‍ കാര്‍ട്ടൂണുകളായി ശ്രുതി മധുരമായ വരച്ചുകാട്ടുന്ന ഈ ആപ്ളിക്കേഷന് വന്‍ പ്രചാരണമാണ് കിട്ടുന്നത്. കുട്ടികളുടെ മനസ്സില്‍ നല്ല ചിന്തകളെ മലയാളത്തനിമയില്‍ വരച്ചുകാട്ടുകയാണ് ഈ മുത്തശ്ശി കഥകള്‍.

വിദേശ രാജ്യങ്ങളില്‍  കുട്ടികളെ ഉറക്കാന്‍ പോലും ഈ ആപ്ളിക്കേഷന്‍ ആളുകള്‍ ഉപയോഗിക്കുന്നു. വി-കോഡിന്‍റെ മറ്റൊരു പ്രശസ്ത ആപ്പായ എഞ്ചുവടി ഇപ്പോള്‍ തന്നെ വിദേശ രാജ്യങ്ങളില്‍ വ്യക്തികളും അസോസിയേഷനുകളും കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നു.  അതുപോലെ പാചകത്തിന്‍റെ ലോകത്ത് രുചിയുടെ വര്‍ണങ്ങള്‍ തീര്‍ത്ത ബെസ്റ്റ് ഇന്ത്യന്‍ കുക്കിംഗ് ഇതുവരെ രണ്ടരലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു.

മുത്തശ്ശിക്കഥകളുടെ ഉല്‍ഘാടനം മെല്‍ബണില്‍ ഓസ്ട്രേലിയായിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും, ഒ.ഐ.സി.സി. ന്യൂസിന്‍റെ ചീഫ് എഡിറ്ററുമായ ജോസ്.എം. ജോര്‍ജ് നിര്‍വ്വഹിച്ചു.  ചടങ്ങില്‍ ഓ ഐ സി സി ന്യൂസ് മാനേജിങ് എഡിറ്ററും, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ എഫ് ഐ എ വി പ്രതിനിധിയുമായ ജോര്‍ജ് തോമസ്, ലിബറല്‍ പാര്‍ട്ടി നേതാവ് പ്രസാദ് ഫിലിപ്പ്, കേസ്സി മലയാളിഅസോസിയേഷന്‍ പ്രസിഡന്റ്  ഗിരീഷ് മാധവന്‍, ഓ ഐ സി സി ന്യൂസ് എഡിറ്റര്‍ ജോജി കാഞ്ഞിരപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

മുത്തശ്ശിക്കഥകള്‍ Download Links for Android and IOS

https://play.google.com/store/apps/details?id=com.vcode.vcodeinfosystems.muthashikkadhakal

https://itunes.apple.com/gb/app/muthashikadhakal/id1168530631?mt=8

എഞ്ചുവടി Download Links for Android and IOS

https://play.google.com/store/apps/details?id=com.vcode.enjuvadi

https://itunes.apple.com/gb/app/enjuvadi/id774607010?mt=8

ബെസ്റ്റ് ഇന്ത്യന്‍ കുക്കിംഗ് Download Links for Android and IOS

https://play.google.com/store/apps/details?id=com.vcode.bestindiancooking

https://itunes.apple.com/gb/app/indian-recipe/id604813385?mt=8

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു