NBKL മിസിസ് കേരള വിജയിയായി തെരഞ്ഞെടുക്കപ്പെട്ട ബിയ അഗസ്റ്റിനെ ഹെലെന്‍ കിരീടമണിയിക്കുന്നു (ഫോട്ടോ: മനോജ് ) |
നേവല്‍ ബേസ് കേരളാ ലൈബ്രറിയുടെ ഈ വര്‍ഷത്തെ ടാലന്‍റ് നൈറ്റ് വര്‍ണാഭമായ പരിപാടികളോടെ നടന്നു. വുഡ് ലാന്‍ഡ്സ് ഗാലക്സി കമ്മ്യൂണിറ്റി സെന്‍റര്‍ മള്‍ടി പര്‍പ്പസ് ഹാളില്‍ നടന്ന മത്സരങ്ങളില്‍ മിസിസ് കേരളയും, ടാലന്‍റ് ടൈമും (സംഗീതം) കാണികള്‍ക്കും മത്സരാര്‍ഥികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെട്ട വിഭവങ്ങളായി. ഇരു വിഭാഗങ്ങളിലും രണ്ട് റൗണ്ടുകള്‍ വീതമുള്ള മത്സരങ്ങളായിരുന്നു നടത്തിയത്. സംഗീത മത്സരത്തില്‍ മെലഡി റൌണ്ടും പെര്‍ഫോമന്‍സ് റൌണ്ടും; മിസിസ് കേരളയില്‍ പെര്‍ഫോമന്‍സ് റൌണ്ടും ജഡ്ജസ് ചോയ്സ് ചോദ്യോത്തര റൌണ്ടും ആയിരുന്നു നടത്തപ്പെട്ടത്. ജഡ്ജസിന്‍റെ മാര്‍ക്കും, ഓഡിയന്‍സ് പോളും കണക്കിലെടുത്തായിരുന്നു വിധി നിര്‍ണയം. എല്ലാവരും ഒന്നിനൊന്നൂ മികച്ചു നിന്നുവെന്നും ഒരു വിജയിയെ കണ്ടെത്താന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും ജഡ്ജിംഗ് പാനല്‍ അഭിപ്രായപ്പെട്ടു.
ടാലന്‍റ് ടൈമില്‍ മികച്ച ഗായികയും ജനപ്രിയ ഗായികയുമായി ആരതി ശബരിനാഥ് തെരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണര്‍ അപ്പ്: അപര്‍ണ കൃഷ്ണന്‍, സെക്കന്ഡ് റണ്ണര്‍ അപ്പ് : അഞ്ജു മറിയം തോമസ്.
മിസിസ് കേരളയില്‍ വിജയിയും മികച്ച ജനപ്രിയ ജേതാവുമായി ബിയ അഗസ്റ്റിന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണര്‍ അപ്പ് , സെക്കന്ഡ് റണ്ണര്‍ അപ്പ് സ്ഥാനങ്ങള്‍ യഥാക്രമം ഭാവന മോഹനും നീതു പ്രവീണും നേടി.
മികച്ച കലാകാരെ കണ്ടെത്തുന്നതിനും അവരെ മുന്‍ നിരയിലേക്ക് കൊണ്ട് വരുന്നതിനും തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ NBKL പ്രതിജ്ഞാബദ്ധമാണെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി സന്ദര്‍ശിക്കുക