ജൂനിയർ ചിരുവിനെ കാണാൻ ഇന്ദ്രജിത്ത് എത്തി: സന്തോഷം പങ്കുവെച്ച് മേഘ്‌ന

Share

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന രാജ്.മഴനീർതുള്ളികൾ എന്ന പാട്ടിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മേഘ്‌ന. ഇപ്പോഴിതാ, മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും മകനെ കാണാൻ മലയാളികളുടെ പ്രിയ നടൻ ഇന്ദ്രജിത്ത് എത്തിയിരിക്കുകയാണ്.

ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങൾ മേഘ്ന തന്നെയാണ് പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുന്നത്.. ഒരുപാട് കാലങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും കണ്ടു ഇന്ദ്രൂ,നിങ്ങൾ ബിരിയാണി ആസ്വദിച്ചുവെന്ന് കരുതുന്നു ജൂനിയർ ചിരുവിന് നിങ്ങളുടെ കൂട്ട് ഇഷ്ടമായെന്നും ഉടൻ തന്നെ പൂർണിമയെയും കാണാൻ സാധിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും മേഘ്ന കുറിച്ചു.

https://www.instagram.com/p/CMYvdaPLNuj/?utm_source=ig_web_copy_link

യക്ഷിയും ഞാനും ആയിരുന്നു ആദ്യ മലയാള സിനിമ. ബ്യൂട്ടിഫുള്‍ അടക്കം നിരവധി മലയാള സിനിമകളില്‍ മേഘ്‌ന രാജ് നായികയായിട്ടുണ്ട്. പിന്നീട് താരം കന്നഡ സിനിമയില്‍ സജീവമാവുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഈ സമയം അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. ചിരഞ്ജീവിയുടെ മരണത്തില്‍ തളര്‍ന്നു പോയ മേഘ്‌നയുടെ ചിത്രങ്ങളും വിഡിയോയും ആരാധകരുടെ ഉള്ളുലച്ചിരുന്നു. ജൂനിയർ ചിരുവിന്റെ വരവോടെയാണ് ആ മുഖം വീണ്ടും പുഞ്ചിരിച്ചു തുടങ്ങിയത്. മകനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് ഇപ്പോൾ താരം.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ