പ്രത്യാശയിൽ 2021 പിറന്നു; ആദ്യ പുലരി കിരിബാത്തി ദ്വീപിൽ

Share

കോവിഡിനിടയിലും ഏറെ പ്രതീക്ഷകളോടെ 2021 നെ വരവേറ്റ് ലോകം. . പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യുസീലന്‍ഡിലും പുതുവര്‍ഷം എത്തി. ന്യൂസീലൻഡില്‍ ഓക്‌ലൻഡിലും വെല്ലിങ്ടനിലുമാണ് ആദ്യം പുതുവർഷം പിറന്നത്.

കോവിഡ് 19 നിടയിലും പുതുവര്‍ഷത്തെ ആവേശത്തോടെയാണ് ന്യുസീലന്‍ഡ് വരവേറ്റത്. ആര്‍പ്പുവിളികളോടെയും വെടിക്കെട്ടോടെയും ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റു. ന്യൂസിലാന്‍ഡിനു ശേഷം ഓസ്‌ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക.

മേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് അവസാനം പുതുവര്‍ഷം എത്തുക. എന്നാല്‍ ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടനില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക.

മഹാമാരി പഠിപ്പിച്ച നിരവധി പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് 2020 നമ്മോട് വിടപറയുമ്പോൾ കൊവിഡ് വാക്സിൻ തരുന്ന പ്രതീക്ഷയിൽ അടച്ചുപൂട്ടലുകളിൽ നിന്ന് സ്വതന്ത്രമാകുന്ന വർഷമായിരിക്കും 2021 എന്ന പുത്തൻ പ്രതീക്ഷയിലാണ് ലോകം.

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു