വി സിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കം വൈകും; നടപടി തടഞ്ഞ് ഹെെക്കോടതി

Share

സർവകലാശാല വെെസ്‌ചാൻസലർമാർക്ക് നേരെ ഗവർണറുടെ നടപടി ഹെെക്കോടതി തടഞ്ഞു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.എല്ലാ വിസിമാരും മറുപടി നല്‍കിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

വിസിമാർക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹെെക്കോടതി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും നിർദേശിച്ചു. ചാൻസലർ ആയ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള വിസിമാരുടെ ഹർജികൾ നവംബർ 17നു വീണ്ടും പരിഗണിക്കും.ചാൻസലർ മറുപടി നൽകാൻ സമയം ചോദിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ പത്ത് സർവ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ നോട്ടീസ് നൽകിയിരുന്നത്.

ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് പത്ത് സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്. വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നത്. എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.

Read more

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ ഫോട്ടോ വിവാദമായതിന് പിന്നാലെ തിരുത്തലുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോ

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

കാലിഫോര്‍ണിയ: ആപ്പിളിൻ്റെ സിഇഒ തലപ്പത്തിൽ 15 വർഷം പൂർത്തിയാക്കിയ ടിം കുക്ക് പടിയിറങ്ങി. ജോൺ ടെർനസ് ആപ്പിളിൻ്റെ പുതിയ ചീഫ് എക്സി