കൊവിഡ് 19 രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കണമെന്ന് ശുപാര്‍ശ ചെയ്യില്ല; ഐ.സി.എം.ആര്‍

Share

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കണമെന്ന് ശിപാര്‍ശ ചെയ്യില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതുവരെയും തങ്ങള്‍ ഇത് നിര്‍ദ്ദേശിക്കില്ലെന്നും ഐ സി എം ആര്‍ ശാസ്ത്രജ്ഞനായ ആര്‍. ഗംഗാ കേട്കര്‍ പറഞ്ഞു.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ രോഗബാധയെ തടയുമോ എന്നത് പരിശോധനകള്‍ക്ക് ശേഷമെ അറിയാന്‍ കഴിയൂ. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരില്‍ ഡോക്ടര്‍മാര്‍ ഇത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തൃപ്തികരമായ ഫലം ഞങ്ങള്‍ക്ക് ലഭിക്കുന്നത് വരെ ഈ മരുന്ന് ആരോടും ഞങ്ങള്‍ നിര്‍ദേശിക്കില്ല’, അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയില്‍ നടന്ന പ്രാഥമിക പരിശോധനയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷം ഈ മരുന്നിന് ആവശ്യക്കാരേറിയിരുന്നു.
കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളുടെ പരിചരണത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് ഐ സി എം ആര്‍ പറഞ്ഞു.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി