വയനാടിൻ്റെ നെല്ലച്ഛൻ, പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

Share
വയനാടിൻ്റെ നെല്ലച്ഛൻ, പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

വയനാട് : പരമ്പരാഗത കർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് 74ാം വയസിലാണ് അന്ത്യം. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനായിരുന്നു അദ്ദേഹം. 45 ഇനം നെൽവിത്തുകൾ സംരക്ഷിച്ച് കൃഷി ചെയ്തുവരികയായിരുന്നു. തലക്കര ചെറിയ രാമൻ എന്നാണ് പൂർണമായ പേര്.

2026 ഓഗസ്റ്റിൽ കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ഉമ്മൻചാണ്ടി സ്മാരക സംസ്ഥാന കർഷക അവാർഡ് ജേതാവായിരുന്നു. വിത്തച്ഛൻ എന്നറിയപ്പെടുന്ന രാമൻ അപൂർവയിനം നാടൻ നെൽവിത്തുകൾ സംരക്ഷിക്കുന്നതിലൂടെ ശ്രദ്ധേയനാണ്. 1952 ജൂൺ 6നാണ് ജനനം. 1969ൽ സർക്കാർ ജോലി ലഭിച്ചെങ്കിലും കൃഷിക്കായി അത് വേണ്ടെന്ന് വച്ചു. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

കുറിച്യസമുദായത്തിൽപ്പെട്ട ഇദ്ദേഹം 32 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു. നെൽ വിത്തുകൾ കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം തന്റെ തോട്ടത്തിൽ സംരക്ഷിച്ചുവരുന്നു. നിരവധി വിദ്യാർത്ഥികളും ഗവേഷകരും കർഷകരും നിത്യേന ഈ പുരയിടം സന്ദർശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നു.1952ൽ വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലാണ് ജനിച്ചത്. കാർഷിക പരിജ്ഞാനമോ സസ്യശാസ്ത്രമോ പഠിച്ചിട്ടില്ലാത്ത രാമൻ, തൻ്റെ പതിനേഴാം വയസിൽ തന്നെ കൃഷിയിലേക്കിറങ്ങി. വയനാട്ടിലെ പരമ്പരാഗതമായ വൈക്കോലും പുല്ലും മേഞ്ഞ മൺവീട്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.

വയനാടിൻ്റെ നെല്ലച്ഛൻ എന്ന പേരിൽ പ്രശസ്‌തനായ അദ്ദേഹം, നൂറ് വർഷങ്ങൾക്ക് മുൻപ് വയനാട്ടിലുണ്ടായിരുന്ന നൂറിലേറെ നാടൻ നെൽവിത്തിനങ്ങളിൽ 45 എണ്ണം കൃഷി ചെയ്തു നിലനിർത്തിയിരുന്നു. ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്. മരുമക്കൾ: തങ്കമണി, രജിത, രാജൻ, ഉണ്ണികൃഷ്ണൻ.

Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയായ 19കാരനായ യുവാവിന് മദ്യം നൽകിയ സംഭവത്തിൽ

അങ്കിത ഭണ്ഡാരി കേസ്: ആരോപണവിധേയനെ ഗവർണറാക്കരുത്; ഇന്ത്യാ ഗേറ്റിൽ രാഹുൽ–പ്രിയങ്കമാരുടെ പ്രതിഷേധം

അങ്കിത ഭണ്ഡാരി കേസ്: ആരോപണവിധേയനെ ഗവർണറാക്കരുത്; ഇന്ത്യാ ഗേറ്റിൽ രാഹുൽ–പ്രിയങ്കമാരുടെ പ്രതിഷേധം

ഡൽഹി: 2022ൽ ഉത്തരാഖണ്ഡിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരിച്ച അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിൻ്

കിഫ്ബിയിൽ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോർട്ട് നാളെ നിയമസഭയിൽ

കിഫ്ബിയിൽ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോർട്ട് നാളെ നിയമസഭയിൽ

തിരുവനന്തപുരം: കിഫ്ബി പ്രവർത്തനങ്ങൾ പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നാളെ നിയമസഭയിൽ. റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകി. കിഫ്ബിയിൽ