Latest

India

ക്രിയാത്മക നിര്‍ദ്ദേശങ്ങളുണ്ടോ? അറിയിക്

പൊതുജനങ്ങളുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും കാലതാമസം കൂടാതെ കേന്ദ്രസര്‍ക്കാറിനെ അറിയിക്കാന്‍ പുതിയ വെബ്സൈറ്റ് ഒരുങ്ങി. www.mygov.nic.in എന്ന പുതിയ വെബ്സൈറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു.

2014 കോമണ്‍വെല്‍ത്ത് ഗെയിംസ് – ഇംഗ്ലണ്ട് മെഡല

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ്, മൂന്നാം ദിവസം പിന്നിട്ടപ്പോള്‍, 17 സ്വര്‍ണ്ണവുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തു തുടരുന്നു. അഞ്ചു സ്വര്‍ണവും, ഏഴു വെള്ളിയും അഞ്ചു വെങ്കലവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

India

ആധാര്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമം!

പുതിയ സര്‍ക്കാര്‍, ആധാറും അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേരെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുമെന്നുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമം! ആധാര്‍, ഡയരക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര് (DBT)‍, എന്നീ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നുറപ്പായി.

World News

വിമാനദുരന്തം തുടര്‍ക്കഥയോ? ഒരു അപകടം കൂടœ

ലോകജനതയെ നടുക്കിക്കൊണ്ട് മറ്റൊരു വിമാനദുരന്തം കൂടി. ഇന്നലെ രാവിലെമുതല്‍ കാണാതായിരുന്ന അള്‍ജീരിയന്‍ വിമാനം AH5015 തകര്‍ന്നതായി സംശയിക്കപ്പെടുന്നു. ഈ അപകടവും മോശം കാലാവസ്ഥയെതുടര്‍ന്നാണ് ഉണ്ടായത്.

City News

സര്‍കിള്‍ ലൈനിലും നോര്‍ത്ത്ഈസ്റ്റ് ലൈനി

ലാന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സേവന വിപുലീകരണത്തിന്റെയും പരിഷ്കരണത്തിന്റെയും ഭാഗമായി സര്‍കിള്‍ ലൈനിലും നോര്‍ത്ത്ഈസ്റ്റ് ലൈനിലും കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസിനായി ഇറക്കുന്നു. സര്‍കിള്‍ ലൈനില്‍ 24ഉം നോര്‍ത്ത്ഈസ്റ്റ് ലൈനില്‍ 18ഉം ട്രെയിനുകള്‍ ഉള്‍പ്പെടുത്താനാണ് എല്‍ ടി എ ഉദ്ദേശിക്കുന്നത്.

World News

തായ്‌വാന്‍ വിമാനാപകടം - മരണം 47 ആയി

ഇന്നലെ തായ്‌വാനില്‍ പെന്‍ഘു ദ്വീപിലെ മഗോംഗ് വിമാനത്താവളത്തില്‍ ലാന്ടിങ്ങിനിടെ വിമാനം തകര്‍ന്നതില്‍ ഇതുവരെ 47 ആള്‍ക്കാര്‍ മരിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. തായ്‌വാനിലെ തെക്കന്‍ തുറമുഖപട്ടണമായ കാവോസ്യംഗില്‍ നിന്നും പെന്‍ഘു ദ്വീപിലേ ക്ക് പോകുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

City News

ഇനി മൊബൈല്‍ ചാര്‍ജിംഗ് MRT സ്റ്റേഷനുകളിലും

MRT സ്റ്റേഷനുകളില്‍ സൗജന്യമായി മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നു. സിറ്റി ഹാള്‍, താന്‍ജോങ് പഗാര്‍, ഓര്‍ച്ചഡ്, കെന്റ് റിഡ്ജ് സ്റ്റേഷനുകളില്‍ വരും ആഴ്ചകളില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാവും.

Singapore Life

സിംഗപ്പൂര്‍ പാരന്റിംഗ് കോണ്ഗ്രസ്സ്- 2014 അടു&

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി, മീഡിയകോര്‍പ് ന്‍റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സിംഗപ്പൂര്‍ പാരന്റിംഗ് കോണ്ഗ്രസ്സ് ഈ വര്‍ഷവും മികവുറ്റ പരിപാടികളോടെ ആഘോഷിക്കുന്നു. ആഗസ്ത് രണ്ട് , മൂന്ന് തീയതികളില്‍, സണ്‍ടെക് കണ്‍വെന്ഷന്‍ ആന്‍ഡ്‌ എക്സിബിഷന്‍ സെന്ററില്‍ ആണ് കോണ്‍ഗ്രസ്സ്‌ നടക്കാന്‍ പോകുന്നത്.

Singapore Life

സിംഗപ്പൂരിന്റെ സാമൂഹ്യ മനോഭാവം മാറ്റണം - !

സിംഗപ്പൂര്‍ ജനത, ഇവിടുത്തെ പ്രധാന വംശജരെ മാത്രം നോക്കിക്കാണാതെ, ഇവിടെ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ എല്ലാവരെയും ജാതി-മത-ദേശ-ഭാഷാ ഭേദമെന്യേ മനസ്സിലാക്കാനും സഹകരിക്കാനും മുന്നോട്ടു വരണമെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ ഹെംഗ് സ്വീ കീറ്റ് പറഞ്ഞു.