വിമാനത്തില്‍ വെച്ച് മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനെ അപമാനിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍

വിമാനത്തില്‍ വെച്ച് മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനെ അപമാനിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍
IMAGE_1654517652

ദുബായ് : വിമാനത്തില്‍ വെച്ച് എയര്‍ ഹോസ്റ്റസിനെ അപമാനിച്ചെന്ന പരാതിയില്‍ യാത്രക്കാരന്‍ അറസ്റ്റിലായി. ദുബായില്‍ നിന്നുള്ള അമൃത്‍സറിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. മദ്യ ലഹരിയില്‍ ഇയാള്‍ എയര്‍ ഹോസ്റ്റസുമായി തര്‍ക്കിക്കുകയും അവരെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‍തുവെന്നാണ് പരാതി.

പഞ്ചാബിലെ ജലന്തറിലുള്ള കോട്‍ലി സ്വദേശി രജീന്ദര്‍ സിങാണ് അറസ്റ്റിലായത്. എയര്‍ ഹോസ്റ്റസിനോട് കയര്‍ത്ത് സംസാരിക്കുകയും ശേഷം അവരെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‍തുവെന്നാണ് ആരോപണം. എയര്‍ ഹോസ്റ്റസ് വിവരം വിമാനത്തിലെ മറ്റ് ജീവനക്കാരെ വിവരമറിയിച്ചു. പിന്നീട് വിമാനക്കമ്പനിയുടെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‍തു. വിമാനം അമൃത്‍സര്‍ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്‍ട്ര വിമാനത്തില്‍ ഇറങ്ങിയ ഉടനെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‍തു. സ്‍ത്രീകളെ അപമാനിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 509 വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Read more

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

ഡല്‍ഹി: പൊലീസിന്‌റെ പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിന് സമീപം കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. 15 ഓളം തൊഴിലാളികളാ