പ്രവാസി എക്സ്പ്രസ് നൈറ്റ് ജുലൈ 28ന്..
സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസിന്‍റെ ഏഴാം വാര്‍ഷികാഘോഷം പ്രവാസി എക്സ്പ്രസ് നൈറ്റ് 2019 ജൂലൈ 28 ന് ഷൈന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.. ഒരു ഡസനോളം ചിത്രങ്ങൾക്ക് സംഗീതം നൽകി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ ഗാനം ആലപിച്ച, മലയാളത്തില്‍ ഗസ്സൽ നിലാവ് പെയ്തിറക്കിയ ഗായകൻ ഷഹബാസ് അമൻ സംഗീത നിശ നയിക്കും. ..
ഉല്സിലാസ് പന്തളം-ആര്യ-ബിനു മോന്‍ ടീം ചിരിമഴ തീര്‍ക്കും. സിനിമ മ താരങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രവാസി എക്സ്പ്രസ് നൈറ്റില്‍ പങ്കെടുക്കും…
ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഒട്ടേറെ മലയാളി പ്രമുഖര്‍ പങ്കെടുക്കും, പ്രവാസി എക്സ്പ്രസ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും..
ടിക്കറ്റുകള്‍ക്കും, കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: WhatsApp: +65-92387443, +65-91809137, +65-98515942 +91-98591353 | email: editor@pravasiexpress.com