കെ വിനോദ് കുമാറിന് പ്രഥമ പ്രേംരാജ് നാടക പുരസ്കാരം

കെ വിനോദ് കുമാറിന് പ്രഥമ പ്രേംരാജ് നാടക പുരസ്കാരം
AI4A0193

സിംഗപ്പൂര്‍ : സിംഗപ്പൂരിലെ പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന യശസ്സരീരനായ പ്രേംരാജിന്‍റെ സ്മരണാര്‍ത്ഥം   വക്കം ഖാദര്‍ ട്രസ്റ്റ്‌ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ നാടക കലാകാരന്മാര്‍ക്കുള്ള പുരസ്കാരങ്ങള്‍ സിംഗപ്പൂര്‍ കൈരളി കലാനിലയത്തിന്‍റെ ബോംബെ ടെയിലേഴ്സ് അവതരണ വേദിയില്‍ വെച്ച് വിതരണം ചെയ്തു.

പ്രമുഖ നാടക രചയിതാവും സംവിധായകനുമായ കെ വിനോദ് കുമാര്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മനസ്സാക്ഷി, ബോംബെ ടെയിലേഴ്സ് എന്നീ നാടകങ്ങളിലെ അഭിനയത്തിന് വിദ്യാരാജിനെ മികച്ച നടനായും, മികച്ച നടിയായി ഐശ്വര്യയെയും തെരഞ്ഞെടുത്തു..

കൈരളി കലാനിലയത്തിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് സിംഗപ്പൂര്‍ ഡ്രാമസെന്‍ററില്‍ ബോംബെ ടെയിലേഴ്സ് അരങ്ങേറിയത്. നാല്പതില്‍ ഏറെ അഭിനേതാക്കള്‍ വേദിയില്‍ എത്തിയ നാടകം ഒരു പുതിയ ദൃശ്യാനുഭവം നല്‍കി

Read more

വർധിക്കുന്ന മയക്കുമരുന്ന് അക്രമം,അഴിമതി,സുരക്ഷാ പ്രശ്‌നങ്ങൾ;മെക്‌സിക്കോയിലും സർക്കാരിനെതിരെ തെരുവിലിറങ്ങി GenZ

വർധിക്കുന്ന മയക്കുമരുന്ന് അക്രമം,അഴിമതി,സുരക്ഷാ പ്രശ്‌നങ്ങൾ;മെക്‌സിക്കോയിലും സർക്കാരിനെതിരെ തെരുവിലിറങ്ങി GenZ

മെക്‌സികോ സിറ്റി: മെക്‌സിക്കോയില്‍ വര്‍ധിക്കുന്ന അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ തെരുവിലിറങ്ങി ജെന്‍ സി തലമുറ. പ്രതിപക്ഷ