ഗോള്‍ഡന്‍ ഗ്ലോബിന്റെ അവസാന ഘട്ടത്തില്‍ പ്രിയന്റെ 'സില സമയങ്കളില്‍'

പ്രിയദര്‍ശന്‍ തമിഴില്‍ ഒരുക്കിയ 'സില സമയങ്കളില്‍' എന്ന ചിത്രം 74മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളുടെ അവസാന പട്ടികയില്‍ ഇടം പിടിച്ചു .ഗോള്‍ഡന്‍ ഗ്ലോബിലിന്റെ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 10 ചിത്രങ്ങളില്‍ ഒന്നും ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുത്ത ഏകചിത്രവുമാണ് ഇത്.

ഗോള്‍ഡന്‍ ഗ്ലോബിന്റെ അവസാന ഘട്ടത്തില്‍ പ്രിയന്റെ 'സില സമയങ്കളില്‍'
priyadershanfilm

പ്രിയദര്‍ശന്‍ തമിഴില്‍ ഒരുക്കിയ 'സില സമയങ്കളില്‍' എന്ന ചിത്രം 74മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളുടെ  അവസാന പട്ടികയില്‍ ഇടം പിടിച്ചു .ഗോള്‍ഡന്‍ ഗ്ലോബിലിന്റെ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 10 ചിത്രങ്ങളില്‍ ഒന്നും ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുത്ത ഏകചിത്രവുമാണ് ഇത്.

എയിഡ്‌സ് രോഗികളുടെ കഥ പറയുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ശ്രിയാ റെഡ്ഡി, അശോക് സെല്‍വന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ എച്‌ഐവി ടെസ്റ്റിനായി പോകുന്ന എട്ട് പേരുടെ മാനസീകാവസ്ഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.സംവിധായകനെ കൂടാതെ ചിത്രത്തിന്റെ പിന്നണിയിലും മലയാളി സാന്നിധ്യം ശ്രദ്ധേയമാണ്. ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സംവിധായകന്‍ കൂടിയായ സമീര്‍ താഹിറാണ്. എഡിറ്റിങ് ബീനാപോള്‍. നിര്‍മ്മാണം അമലാ പോളും പ്രഭുദേവയും ചേര്‍ന്നാണ്. ഇളയരാജയാണ് സംഗീതം.

Read more

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ദേശീയ