വയനാട്ടിൽ പ്രിയങ്കയ്‌ക്ക് കരിങ്കൊടി; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി

വയനാട്ടിൽ പ്രിയങ്കയ്‌ക്ക് കരിങ്കൊടി; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി

വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി. മാനന്തവാടി കണിയാരത്ത് വെച്ചാണ് CPIM പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു. പ്രിയങ്ക ഗാന്ധി കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പം ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വീട് സന്ദർശിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിയോടെ ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കാണും. അതേസമയം കൽപ്പറ്റയിലെ കളക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് മേപ്പാടിയിൽ വെച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ മലയോര ജാഥയുടെ പൊതുയോഗത്തില്‍ പ്രിയങ്ക ഗാന്ധി സംസാരിക്കും.

ഇതിന് ശേഷമായിരിക്കും ഡൽഹിയിലേക്ക് തിരികെ പോകുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര ജാഥയുടെ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ശേഷം ഡൽഹിയിലേക്ക് മടങ്ങും. വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു. വളർത്തു മൃഗങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

Read more

അഭിമാനമുഹൂർത്തം; സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക്

അഭിമാനമുഹൂർത്തം; സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക്

ജനീവ: 2026-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഐക്യരാഷ്ട്രസഭയുടെ മുൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറും ദക്ഷിണാഫ്രിക്കൻ നിയമജ്ഞയുമായ നവനീതം പി

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ