ജുബൈൽ: പ്രവാസ ലോകത്തെ പ്രമുഖ ഖവാലി ഗായകൻ കെ.എച്ച് ഹനീഫയെ ആദരിക്കലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രമുഖ ഖവാലി കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഖവാലിയും നവംബർ 28 ന്ന് ജുബൈലിലെ അൽ-റാസി ബീച്ച് ക്യാമ്പിൽ വെച്ച് നടക്കും. മെഗാ ഖവാലി നൈറ്റിന്റെ ബ്രോഷർ പ്രകാശനവും പ്രചരണോൽഘാടനവും ഗ്രാൻഡ് ഡ്യൂൺസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഖവാലി പ്രേമികൾ ജനറൽ കൺവീനർ അജ്മൽ സാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ ഖവാലി പ്രേമികൾ ചെയർമാൻ ഉസ്മാൻ ഒട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ജുബൈലിലെ എല്ലാ സാമൂഹ്യ, സാംസ്‌കാരിക, കായിക സംഘടനാ പ്രതിനിധികളും പ്രമുഖ കലാകാരന്മാരും പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. പ്രവാസ ലോകത്ത് ഉള്ള ബഹുമുഖ പ്രതിഭ ആയ ഈ കലാകാരനെ ആദരിക്കാൻ വേണ്ടിയും ഖവാലി ആസ്വാദകർക്ക് ആവേശം പകരാനും നടത്തുന്ന ഖവാലി നൈറ്റിനെ കുറിച്ചും, കെ.എച്ചിന്റെ കലാ ജീവിത വഴികളെ കുറിച്ചും അദ്ദേഹത്തിന്റെ ഖവാലികലാ രംഗത്തെ വിവിധ അനുഭവങ്ങൾ വിവരിച്ചും നാട്ടുകാരനും സുഹൃത്തുമായ കുഞ്ഞിക്കോയ താനൂർ കെ എച്ച് ഹനീഫ താനൂരിനെ വിശദമായി സദസ്സിനു പരിചയപ്പെടുത്തി.
പരിപാടിയുടെ ബ്രോഷർ സാഫ്‌ക പ്രതിനിധിയും കവിയുമായ ബാപ്പു തേഞ്ഞിപ്പലം, സാഫ്‌ക, ഈസ്റ്റേൺ പ്രവിശ്യയിലെ പ്രശസ്ത ഗായകൻ ജസീർ കണ്ണൂരിനു നൽകി പ്രകാശനം നിർവഹിച്ചു. നൂഹ് പപ്പനശേരി (ജുവ), യു എ റഹീം (കെ എം സി സി), ഷാഹിദ ഷാനവാസ് (നവോദയ), മുഹമ്മദലി ഫാസ് (കെ എം സി സി), വിൽസൻ തടത്തിൽ (ഒ ഐ സി സി), സാബു മേലതിൽ (ഗൾഫ് മാധ്യമം), ശിഹാബ് കീച്ചേരി (ഐ എസ് എഫ്), ജയൻ തച്ചൻ പാറ (പപ്പറ്റ് ജുബൈൽ നാടക വേദി), ബാബു ചേട്ടൻ, ജെറായ്‌ദ് സെയ്ദ് ആലപ്പുഴ, സുബൈർ നടുത്തൊടി മണ്ണിൽ (AMPS), സലീം വെളിയത്ത് മൊയ്തീൻ (ARS), മുഹമ്മദ് കുട്ടി മാവൂർ (മാപ്‌സ്), സലാം ആലപ്പുഴ (സവ), തോമസ് മാത്യു മാമൂടാൻ (മലയാള സമാജം), രാജേഷ് ആലപ്പുഴ (സവ) തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ഖവാലി സംഗീതത്തെ കുറിച്ചും, കെ.എച്ച് എന്ന ബഹുമുഖ പ്രതിഭയെ ആദരിക്കേണ്ട ആവശ്യകതയെ കുറിച്ചും, അദ്ദേഹത്തിന്റെ ഖവാലി മാധുര്യത്തെ കുറിച്ചും ആശംസാ പ്രാസംഗികർ സംസാരിക്കുകയും ഖവാലി സംഗീതം അനുഭവിച്ചറിഞ്ഞ വിവിധ ഓർമ്മകൾ പങ്ക് വെക്കുകയും ചെയ്തു. ഷംസുദ്ദീൻ പള്ളിയാളി, സലാം മഞ്ചേരി, അനസ് വയനാട്, സതീഷ് കുമാർ, അസീസ് ഉണ്ണിയാൽ, അജീബ് എറണാകുളം, ഈസ്റ്റ് പോർട്ട് ക്ലബ്, സലീം ആലപ്പുഴ, ഹെല്പ് ഡസ്ക്, സൈതലവി സെയ്യിദ്, റാഫി കൂട്ടമായി, കുട്ടി, തുടങ്ങി ഒട്ടേറെ പേർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ശാമിൽ ആനിക്കാട്ടിൽ, ബഷീർ താനൂർ, സൈതലവി പരപ്പനങ്ങാടി, സലാം, അജ്മൽ സാബ് പരിപാടിക്ക് നേതൃത്വം നൽകി. ബഷീർ ബാബു കുളിമാട് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.Attachments area