നോമ്പുതുറക്കാനെത്തുന്നവര്‍ക്ക് കാറും മൊബൈല്‍ ഫോണുകളും; വിഭവസമൃദ്ധമായ വിഭവങ്ങൾക്കൊപ്പം സമ്മാനങ്ങൾ വിളമ്പിയൊരു പള്ളി !

നോമ്പുതുറക്കാനെത്തുന്നവര്‍ക്ക് കാറും മൊബൈല്‍ ഫോണുകളും;  വിഭവസമൃദ്ധമായ വിഭവങ്ങൾക്കൊപ്പം സമ്മാനങ്ങൾ വിളമ്പിയൊരു പള്ളി !
20180515143936

ദോഹ: നോമ്പ് തുറക്കാനെത്തുന്നവര്‍ക്ക് ഭക്ഷണത്തിനൊപ്പം വിലപിടിപ്പൂള്ള സമ്മാനങ്ങള്‍ കൂടി നല്‍കുകയാണ് ഖത്തറിലെ ഒരു പള്ളിയില്‍.  ഖത്തറിലെ അല്‍വാബിലുള്ള ജാമിഉല്‍ അഖവൈന്‍ പള്ളിയിലാണ് എല്ലാ ദിവസം നോമ്പ് തുറക്കാനെത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പ് നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. മൊബൈല്‍ ഫോണും ടാബ്‍ലെറ്റുമൊക്കെയാണ് എല്ലാ ദിവസത്തേയും സമ്മാനം. വിജയിയാവുന്ന ഒരാള്‍ക്കും ഒരു കാറും സമ്മാനം ലഭിക്കും.

വിഭവസമൃദ്ധമായ ഭക്ഷണത്തിനൊപ്പം ഒരു കൂപ്പണും വെക്കും. നമസ്കാരവും നോമ്പുതുറയും കഴിഞ്ഞാല്‍ പിന്നെ നറുക്കെടുപ്പാണ്. നോമ്പ് കഴിയുന്നത് വരെ ഓരോ ദിവസവും മൊബൈല്‍ ഫോണോ ടാബ്ലറ്റോ ആണ് സമ്മാനമായി നല്‍കുന്നത്. ബമ്പര്‍ സമ്മാനമായ നിസ്സാന്‍ സണ്ണി കാറിനുള്ള നറുക്കെടുപ്പ് അവസാന നോമ്പിനാണ്. രാജകുടുംബാംഗമായ ശൈഖ് ഹമദ് ബിന്‍ അബ്ദുള്ള ബിന്‍ ജാസിം അല്‍ത്താനിയുടെ കുടുംബ പള്ളിയാണിത്. മകന്‍ ഖാലിദുബ്നും ശുഐം അല്‍ത്താനിയാണിപ്പോള്‍ ഈ രീതിയിലുള്ള നോമ്പുതുറയ്ക്ക് നേതൃത്വം നല്‍കുന്നത്.

വര്‍ഷങ്ങളായി ഇവിടെ ഇങ്ങനെയാണ് ഇഫ്താര്‍ നടത്തിവരുന്നത്. ആയിരത്തിനടുത്ത് വിശ്വാസികള്‍ എന്നും നോമ്പുതുറക്കാനുണ്ടാകും. കാര്‍ നറുക്കെടുക്കുന്ന അവസാന ദിനം ആളുകളുടെ എണ്ണം കൂടും.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു