“പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളതുപോലെ”; രാമലീല ടീസറില്‍ ദിലീപ് പറയുന്നത് ?

ഗൂഡാലോചനാ കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് 30 സെക്കന്റുള്ളള ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

“പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളതുപോലെ”; രാമലീല ടീസറില്‍ ദിലീപ് പറയുന്നത് ?
Dileep-Teaser

ഗൂഡാലോചനാ കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് 30 സെക്കന്റുള്ളള ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

പ്രധാനമായും രണ്ട് ഡയലോഗുകളാണ് പുതിയ ടീസറിലുള്ളത്. മുകേഷിന്റെ ശബ്ദത്തില്‍ “തെളിവുകള്‍ തീരുമാനിക്കും പ്രതി ആരാകണമെന്ന്” എന്ന ഡയലോഗും കണ്ണീരൊഴുക്കി നില്‍ക്കുന്ന ദിലീപിനെ കാണിച്ചതിനു ശേഷമുള്ള “പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളതുപോലെ” എന്ന ഡയലോഗുമാണ് ടീസറിലുള്ളത്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിച്ചിരിക്കുന്നത്.

ജനാഭിപ്രായം ദിലീപിന് അനുകൂലമായി രൂപപ്പെടുത്തുന്നതിനു സോഷ്യല്‍ മീഡിയ വഴി ദിലീപിന് അനുകൂലമായ വിധത്തില്‍ പി.ആര്‍ പണികള്‍ നടക്കുന്നതായി വ്യാപകമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.. പുതിയ ടീസറും ഇതിന് സമാനമായ വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

[embed]https://www.facebook.com/RamaleelaMovie/videos/469601850061578/[/embed]

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി