ബാഹുബലിയിലെ ബല്ലാലദേവന്റെ കിടിലന്‍ മേക്കോവര്‍

ബാഹുബലി ഒന്നാം ഭാഗം കണ്ടവര്‍ ആരും അതിലെ ബല്ലാലദേവനെ മറക്കാന്‍ സാധ്യത ഇല്ല.കൂറ്റന്‍ കാട്ടുപോത്തിനെ നിഷ്പ്രയാസം കീഴടക്കുന്ന ബല്ലാലദേവനെ അവതരിപ്പിച്ചത് റാണ ദഗ്ഗുപതിയാണ്

ബാഹുബലിയിലെ ബല്ലാലദേവന്റെ കിടിലന്‍ മേക്കോവര്‍
ranadaggu

ബാഹുബലി ഒന്നാം ഭാഗം കണ്ടവര്‍ ആരും അതിലെ ബല്ലാലദേവനെ മറക്കാന്‍ സാധ്യത ഇല്ല.കൂറ്റന്‍ കാട്ടുപോത്തിനെ നിഷ്പ്രയാസം കീഴടക്കുന്ന ബല്ലാലദേവനെ അവതരിപ്പിച്ചത് റാണ ദഗ്ഗുപതിയാണ്.‘ബാഹുബലി: ദി കണ്‍ക്ലൂഷന്റെ’ ഫസ്റ്റ്‌ലുക്ക് ഒക്ടോബര്‍ 22ന് പുറത്തുവരുമെന്നാണ് രാജമൗലി അറിയിച്ചിരിക്കുന്നത്.  എന്നാല്‍ ഇതാ സിനിമയിലെ വില്ലന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അതിന് മുന്‍പേ പുറത്തെത്തിയിരിക്കുന്നു.

‘ബാഹുബലി’യുടെ രണ്ടാം ഭാഗത്തിന് വേണ്ടി വില്ലന്‍ കഥാപാത്രമായ ബല്ലാലദേവന്‍ ഗംഭീര മേക്കോവറാണ് നടത്തുന്നത്.ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ താരം തന്നെയാണ് പുറത്തു വിട്ടത് .വില്ലന്റെ  പ്രായമുള്ളതും പ്രായം കുറഞ്ഞതുമായ രണ്ട് കാലഘട്ടം ‘ബാഹുബലി 2’വില്‍ വരുന്നുണ്ട്. രണ്ട് വ്യത്യസ്ത കാലഘട്ടം അവതരിപ്പിക്കാനായി റാണ ശരീരഭാരം വ്യത്യാസപ്പെടുത്തിയിരുന്നു. 110 കിലോ ഭാരമുള്ള ശരീരവുമായാണ് പ്രായമായ ‘ബല്ലാലദേവ’നായി അദ്ദേഹം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക.

Read more

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭി

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കു

‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം വരുന്നു; സ്ഥിരീകരിച്ച് ആമിർ ഖാൻ

‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം വരുന്നു; സ്ഥിരീകരിച്ച് ആമിർ ഖാൻ

രാജ് കുമാർ ഹിറാനിയുടെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങി ബോളിവുഡിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ 3 ഇഡിയറ്റ്