ആരെയും ഭാവ ഗായകനാക്കും ആത്മസൗന്ദര്യമായിരുന്ന ഈ നടിയെ ഓർക്കുന്നോ??

ആരെയും ഭാവ ഗായകനാക്കും ആത്മസൗന്ദര്യമായിരുന്ന ഈ നടിയെ ഓർക്കുന്നോ??
saleema new

വർഷങ്ങൾക്ക് മുന്പ് നിങ്ങൾക്ക് ഏറെ പരിചിതമായിരുന്ന ഒരു മുഖമാണിത്. അതെ, ആരണ്യകം സിനിമയിലെ അമ്മിണി. അന്ന് കണ്ട നടിയെ പിന്നെ ഇപ്പോൾ സിനിമാ ലോകം പിന്നെ കാണുന്നത് നഖക്ഷതങ്ങളിലാണ്. പിന്നീട് അങ്ങോട്ട് മുപ്പത് വർഷം മലയാളികൾ സലീമ എന്ന ഈ നടിയെ കണ്ടിട്ടില്ല. എങ്കിലും ഇപ്പോഴും മലയാളികൾ മറക്കാത്ത ഒരു മുഖം കൂടിയാണിത്.

അവാർഡ് നൈറ്റുകളിലോ പൊതു പരിപാടികളിലോ പങ്കെടുക്കാതെ ഏതോ 'വള്ളിക്കുടിൽ ഒളിച്ചിരുന്ന' സലീമ മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. എംടിയും പ്രമുഖ സംവിധായകന്‍ ഹരിഹരനും ഒന്നിച്ച ചിത്രമായ 'ആരണ്യകത്തിലൂടെയായിരുന്നു സലീമ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് മലയാള സിനിമാ ലോകത്ത് കഴിവ് അടയാളപ്പെടുത്തിയ ഒരു നടികൂടിയായിരുന്നു സലീമ. അമ്മയും അമ്മൂമ്മയും അഭിനേതാക്കളായിരുന്നത് കൊണ്ട് തന്നെ സ്വാഭാവികമായ അഭിനയം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ ഈ നടിയ്ക്കായി. തെലുങ്ക് നടിയായിരുന്ന സലീമയുടെ അമ്മ ഗിരിജ സത്യന്റെ കൂടെ അഷ്ടദീപം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

മുപ്പത് വർഷങ്ങൾക്ക് ശേഷം സലീമ സിനിമയിൽ സജീവമാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വിട്ടത് നടൻ വിനീതാണ്. നഖക്ഷതങ്ങളിൽ വിനീതിനൊപ്പമാണ് സലീമ അഭിനയിച്ചത്. ഞാൻ പിറന്ന നാട്ടിൽ, ഭഗവാൻ തുടങ്ങിയ ചിത്രങ്ങളിലും സലീമ വേഷമിട്ടിരുന്നുവെങ്കിലും പിന്നീട് ഇറങ്ങിയ ആരണ്യകം എന്ന ചിത്രത്തലൂടെയാണ് സലീമയ്ക്ക് ബ്രേയ്ക്ക് ലഭിക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി ആരണ്യകത്തിലെ അമ്മിണി ഇപ്പോൾ എവിടെയാണെന്ന തരത്തിൽ ചർച്ചകൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. മലയാള സിനിമയിൽ സജീവമാകാൻ താത്പര്യമുണ്ടെന്നും കേരളത്തിൽ താമസിക്കണമെന്നുമാണ് സലീമ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും