സൗദിയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം; പ്രതിമാസം 700 റിയാല്‍ വരെ നികുതി

സൗദി അറേബ്യയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം. പ്രവാസികൾ ഇനി നിശ്ചിത തുക ഫീസ് നൽകണമെന്ന് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ശേഷം സൗദി ധനകാര്യമന്ത്രി മൊഹമ്മദ് അൽ ജദാൻ പറഞ്ഞു.പ്രവാസികള്‍ക്ക് പ്രതിമാസം 700 റിയാല്‍ വരെ നികുതി ചുമത്താന്‍ ആണ് തീരുമാനം .

സൗദിയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം; പ്രതിമാസം 700 റിയാല്‍ വരെ നികുതി
saudi

സൗദി അറേബ്യയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം. പ്രവാസികൾ ഇനി നിശ്ചിത തുക ഫീസ് നൽകണമെന്ന് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ശേഷം സൗദി ധനകാര്യമന്ത്രി മൊഹമ്മദ് അൽ ജദാൻ പറഞ്ഞു.പ്രവാസികള്‍ക്ക് പ്രതിമാസം 700 റിയാല്‍ വരെ നികുതി ചുമത്താന്‍ ആണ് തീരുമാനം .

ആശ്രിത വീസയിലുള്ളവര്‍ക്ക് പ്രതിമാസം 200 മുതല്‍ 400 റിയാല്‍ വരെയാണ് നികുതി ചുമത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് കുടുംബസമേതം കഴിയുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളില്‍ ഓരോരുത്തര്‍ക്കും പ്രതിമാസം 100 റിയാല്‍ നല്‍കണം. 2019ഓടെ ഇത് 300 റിയാലാകും.

ഒന്നിലധികം കുടുംബാംഗങ്ങളുള്ള പ്രവാസികള്‍ക്ക് ഇത് കനത്ത ബാധ്യതയുണ്ടാക്കും. 2018ല്‍ ഇതുവഴി 100 കോടി അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ സ്വകാര്യ സ്പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ ഒരു വര്‍ഷം ഇഖാമ തുകയും ലെവിയുമുള്‍പ്പെടെ 3,100 റിയാലാണ് നല്‍കേണ്ടത്.വരുമാനം അനുസരിച്ചാണ് നികുതി ഏര്‍പ്പെടുത്തുക. പുതിയ സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കുന്നതോടെ രാജ്യത്തുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ നിയമം ബാധിക്കും എന്നാണ് കരുതുന്നത്.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ