ലൈം​ഗിക പീഡന പരാതി; സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ കീഴടങ്ങി

Share

പീഡന പരാതിയിൽ സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ കീഴടങ്ങി. വടകര ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. ലൈംഗിക പീഡന കേസിൽ ഹൈക്കോടതി മുൻ‌കൂർജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ. ദളിത് യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളെ തുടർന്നാണ് ഹൈക്കോടതി അദ്ദേഹത്തിന് മുൻ‌കൂർജാമ്യം നിഷേധിച്ചത്. മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

അദ്ദേഹത്തിനെതിരെ രണ്ട് ലൈം​ഗിക ആരോപണ പരാതികളാണ് നിലവിലുള്ളത്. സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് ജാമ്യ ഹർജി പരിഗണിച്ച കോടതിയുടെ പരാർമർശം വിവാദമുണ്ടാക്കിയിരുന്നു. തുടർന്ന് കോഴിക്കോട് സെഷൻസ് കോടതിയുടെ പരാമർശം ഹൈക്കോടതി നീക്കിയിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജ‍ഡ്ജി എസ്. കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാൽ, പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുൻകൂർജാമ്യം തുടരാമെന്ന നിലപാടായിരുന്നു അന്ന് ഹൈക്കോടതി കൈക്കൊണ്ടത്. ജസ്റ്റിസ് ബദറുദ്ദീന്റെ സിം​ഗിൾ ബെഞ്ചാണ് പിന്നീട് കേസ് പരി​ഗണിച്ചത്. രണ്ടാംകേസിൽ യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളിലാണ് സിം​ഗിൾ ബെഞ്ച് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയത്.

Read more

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നത് ചോദ്യംചെയ്തുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാ

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന എഐ നിർമിതവും വ്യാജവും അശ്ലീലവുമായ ഉള്

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിലെ വിജിലൻസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നു. പിണറായിയും വീണയും എക്സാലോജിക്കുമായി ചേർന്ന് ക്രിമി