സനല്‍കുമാര്‍ ശശിധരന്റെ 'സെക്‌സി ദുര്‍ഗ്ഗ'യ്ക്ക് വീണ്ടും അന്താരാഷ്ട്രപുരസ്കാരം

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'സെക്‌സി ദുര്‍ഗ്ഗ'യ്ക്ക് അര്‍മേനിയന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം. പ്രശസ്തമായ എരേവന്‍ ചലച്ചിത്രമേളയില്‍ ആണ് മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ആപ്രിക്കോട്ട് പുരസ്കാരം സെക്സി ദുര്‍ഗ്ഗ നേടിയത്.

സനല്‍കുമാര്‍ ശശിധരന്റെ 'സെക്‌സി ദുര്‍ഗ്ഗ'യ്ക്ക് വീണ്ടും അന്താരാഷ്ട്രപുരസ്കാരം
sexydurga

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'സെക്‌സി ദുര്‍ഗ്ഗ'യ്ക്ക് അര്‍മേനിയന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം. പ്രശസ്തമായ എരേവന്‍ ചലച്ചിത്രമേളയില്‍ ആണ് മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ആപ്രിക്കോട്ട് പുരസ്കാരം സെക്സി ദുര്‍ഗ്ഗ നേടിയത്.

ഇനിയും തീയേറ്ററുകളിലെത്താത്ത ചിത്രത്തിന് പ്രശസ്തമായ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ നേരത്തേ പുരസ്‌കാരം ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ 45ാം റോട്ടര്‍ഡാം മേളയില്‍ മികച്ച സിനിമയ്ക്കുള്ള ഹിവോസ് ടൈഗര്‍ പുരസ്‌കാരമാണ് 'സെക്‌സി ദുര്‍ഗ്ഗ'യെ തേടിയെത്തിയത്. കൂടാതെ ഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം. വിഖ്യാത സംവിധായകന്‍ ആേ്രന്ദ തര്‍ക്കോവിസ്‌കിയുടെ പേരിലുള്ള ചലച്ചിത്രോത്സവത്തില്‍ ഛായാഗ്രഹണ മികവിനുള്ള പുരസ്‌കാരവും 'സെക്‌സി ദുര്‍ഗ്ഗ'യെ തേടിയെത്തിയിരുന്നു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുദേവന്റെ 'ക്രൈം നമ്പര്‍ 89', ഡോണ്‍ പാലത്തറയുടെ 'ശവം' എന്നിവയടക്കമുള്ള ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ പ്രതാപ് ജോസഫാണ് 'സെക്‌സി ദുര്‍ഗ'യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

'ഒഴിവുദിവസത്തെ കളി'ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സെക്സി ദുര്‍ഗ്ഗ. ഇറോട്ടിക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞ 'സെക്സി ദുര്‍ഗ്ഗ' സദാചാര പൊലീസിങ് ആണ് വിഷയമാക്കുന്നത്. 'ആംഗ്രി ഇന്ത്യന്‍ ഗോഡസ്' ഉള്‍പ്പെടെയുള്ള സിനിമകളില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജ്ശ്രീ ദേശ്പാണ്ഡെയാണ് 'സെക്സി ദുര്‍ഗ്ഗ'യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോള്‍ഡന്‍ ആപ്രിക്കോട്ട് പുരസ്കാരം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ ആണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.

Read more

ഇന്ത്യ-ചൈന സംഘർഷം; മുൻ കരസേനാ മേധാവിയുടെ കുറിപ്പുമായി രാഹുൽ, ചട്ട വിരുദ്ധമെന്ന് പ്രതിരോധമന്ത്രി

ഇന്ത്യ-ചൈന സംഘർഷം; മുൻ കരസേനാ മേധാവിയുടെ കുറിപ്പുമായി രാഹുൽ, ചട്ട വിരുദ്ധമെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെഴുതിയ കുറിപ്പിനെ ചൊല്ലി പാർലമെന്‍റിൽ ഭരണ-പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുൻ