സിംഗപ്പൂരിന്‍റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘SG50 മലയാളി കാര്‍ണിവല്‍’ സപ്തംബര്‍ 6ന് യിഷൂന്‍ നേവല്‍ ബേസ് സെക്കന്ററി സ്കൂളില്‍ നടക്കും. പ്രവാസി എക്സ്പ്രസ് പരിപാടിയുടെ മീഡിയ പാര്‍ട്ട്ണര്‍ ആയിരിക്കും.
കലാ-കായിക-സാംസ്കാരിക ഇനങ്ങളും സദ്യയും ഓണച്ചന്തയുമടക്കം വൈവിധ്യമാര്‍ന്ന പരിപാടികളാണ് കാര്‍ണിവലില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ 9:30-ന് ആരംഭിക്കുന്ന ചടങ്ങുകള്‍ വൈകുന്നേരം 5:30 ന് സമാപിക്കും.
സിംഗപ്പൂര്‍ മലയാളികളുടെ ചരിത്രത്തിന്‍റെ ഭാഗമാകുമെന്നുറപ്പുള്ള ഈ കാര്‍ണിവലിന് സമൂഹത്തിന്‍റെ വിവിധതുറകളില്‍ നിന്നും മികച്ച പ്രതികരണവും സഹകരണവുമാണ് ലഭിക്കുന്നതെന്ന്‍ സംഘാടകസമിതി ചെയര്‍മാന്‍ ശ്രീകാന്ത്.എ.പി.വി. പ്രവാസി എക്സ്പ്രസ്സിനോട് പറഞ്ഞു.
സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ (SMA), നേവല്‍ ബേസ് കേരള ലൈബ്രറി(NBKL), മലയാളിസ് ഇന്‍ സിംഗപ്പൂര്‍(MIS), ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍(ICA), വിവിധ ചര്‍ച്ചുകള്‍, കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍(KALA), മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി(MLES), സിംഗപ്പൂര്‍ മലയാളീ ഹിന്ദു സമാജം,അമൃതെശ്വരി സൊസൈറ്റി, ശ്രീനാരായണ മിഷന്‍, മലബാര്‍ മുസ്ലിം ജമാഅത്ത്, റിപ്പബ്ലിക് പോളി മലയാളിസ്, ഭാസ്കര്‍സ് ആര്‍ട്ട് അക്കാദമി,സൂര്യ സിംഗപ്പൂര്‍, സിംഗപ്പൂര്‍ കൊളീസിയം,ജുറോങ്ങ് ബീറ്റ്സ്, മ്യൂസിക്മൈന്‍ഡ്സ്, മീഡിയ5 എന്റര്‍ടെയിന്‍മെന്‍റ് ഫാക്ടറി, സ്റ്റാര്‍ വിഷന്‍ വീഡിയോ വര്‍ക്ക്സ്, ദാവീദ് മീഡിയ തുടങ്ങിയ സംഘടനകളും സംരംഭങ്ങളും ആണ് പരിപാടിയുമായി സഹകരിക്കുന്നത്.
ടിക്കറ്റുകള്‍ക്കായി 91752930, 97277025, 92316256, 96429690 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.