കോഴിക്കോട്ട് 9 വയസുകാരന് ഷിഗെല്ല; സഹോദരിക്കും രോഗലക്ഷണം

Share
കോഴിക്കോട്ട് 9 വയസുകാരന് ഷിഗെല്ല; സഹോദരിക്കും രോഗലക്ഷണം

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും ഷിഗെല്ല. കോഴിക്കോട് തൂണേരിയിൽ 9 വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനിയും വയറിളക്കവും ബാധിച്ച കുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

രോഗം ഭേദമായി കുട്ടി വീട്ടിലെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാ ഫലം വന്നത്. കുട്ടിയുടെ സഹോദരിയായ 5 വയസുകാരിക്കും സമാന രോഗ ലക്ഷണങ്ങളുണ്ട്. ഈ കുട്ടിയെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, കോഴിക്കോട് 3 പേർക്കാണ് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത്. ചങ്ങരോത്ത്, ഫറോക്ക്, പുതിയങ്ങാടി മേഖലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .മലേറിയ സ്ഥിരീകരിച്ച മധ്യപ്രദേശ് സ്വദേശിയും നിരീക്ഷണത്തിൽ തുടരുകയാണ്. രോഗത്തിന്റെ ഉറവിടം മധ്യപ്രദേശെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗബാധിതന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണൽ ആന്റിബോഡി മരുന്ന് നൽകി. ജില്ലയിൽ പുതിയ നിപ കേസുകളോ സമ്പർക്കപ്പട്ടികയിൽ പുതിയ ആളുകളോ ഇല്ല.

Read more

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡു

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയു