‘പാവ ആകാന്‍ ഞാന്‍ തയാറല്ല; അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചു’; ശ്വേത മേനോന്‍

Share
‘പാവ ആകാന്‍ ഞാന്‍ തയാറല്ല; അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചു’; ശ്വേത മേനോന്‍

അമ്മ സംഘടനയില്‍ നിന്ന് തന്നെ രാജിവെക്കുന്നുവെന്നും അജണ്ട വച്ച് തങ്ങളെ പുറത്താക്കാന്‍ ശ്രമം നടത്തിയെന്നും ശ്വേത മേനോന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി നടി ലക്ഷ്മി പ്രിയയും പ്രതികരിച്ചു.

മുന്‍ ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ച ശേഷമാണ് ശ്വേതാ മേനോന്റെ രാജിപ്രഖ്യാപനം.ശ്വേതാ മേനോന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഭരണ സമിതി സ്ഥാനം രാജിവെച്ചതായി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയ് മാത്യു പറഞ്ഞു.

ഞാനും എന്റെ കമ്മിറ്റിയും രാജി വച്ചിട്ടുണ്ട്. കുറ്റാരോപിതരായ ആള്‍ക്കാരിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ട ആയിരുന്നു. അജണ്ട വച്ച് ഞങ്ങളെ പുറത്താക്കാന്‍ നോക്കി. എനിക്കൊരു വ്യക്തിത്വമുണ്ട്. എനിക്ക് പറയാനുള്ള കാര്യം ഞാന്‍ തുറന്ന് പറയും. നമ്മളുടെ സമിതിയില്‍ ട്രഷറര്‍ ഒരു അബ്‌സ്‌കോണ്ടര്‍ ആയിരുന്നു.

മെയ് ഒന്നാം തിയതി അമ്മ സംഘടനയുടെ സ്റ്റാഫ് പുറത്താക്കപ്പെട്ടപ്പോള്‍, ലേബറിലും പൊലീസിലും പരാതിപ്പെട്ടപ്പോള്‍ ഒരു മെയിലും കൊടുക്കാതെ കമ്മിറ്റി ഒന്നും അറിയാതെ അദ്ദേഹം ഒളിച്ചോടി. സെപ്റ്റംബര്‍ ഒന്നാം തിയതി ഞങ്ങള്‍ വന്നതിന് ശേഷം കമ്മിറ്റിയുടെ കണക്കെല്ലാം കറക്റ്റാണ്. അതിന് മുന്‍പ് ബാബു രാജ് ചെയ്ത കമ്മിറ്റിയുടെ ഒരുപാട് കുഴപ്പങ്ങളുണ്ട്. ഇന്ന് വരെ പുറത്ത് പറഞ്ഞിട്ടില്ല. ഇന്ന് ഞാന്‍ സംഘടനയുടെ അംഗമല്ല. അതുകൊണ്ട് എനിക്ക് തുറന്ന് പറയാനുള്ള അവസരമുണ്ട്. പാവകളായില്ലെങ്കില്‍ ആ സ്ഥാപനം ഓടിക്കാന്‍ പറ്റില്ല. പാവ ആകാന്‍ ഞാന്‍ തയാറല്ല – ശ്വേത പറഞ്ഞു.

13 അംഗ ഭരണസമിതിയാണ് രാജിവച്ചിരിക്കുന്നത്. പ്രസിഡന്റ് ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസ്സന്‍, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരുള്‍പ്പെടെയാണ് രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചര്‍ച്ചയായപ്പോള്‍ സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ ആദ്യമായി സ്ത്രീകള്‍ വരുന്നത് ചരിത്രമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

എങ്കിലും സംഘടനയ്ക്കുള്ളിലെ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഭരണസമിതിയ്ക്ക് കഴിയാതെ വരികയായിരുന്നു. ഇതുമൂലമാണ് അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ശ്വേത മേനോന് ഉള്‍പ്പെടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വരുന്നത്.

Read more

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

ലോക്സഭാ പ്രതിപക്ഷ നേതാവിനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതു

വിശപ്പിൽ നിന്ന് പ്രതീക്ഷയിലേക്ക്; എല്ലാ ഭൂഖണ്ഡങ്ങളിലും ദാരിദ്ര്യം കുറയുന്നു

വിശപ്പിൽ നിന്ന് പ്രതീക്ഷയിലേക്ക്; എല്ലാ ഭൂഖണ്ഡങ്ങളിലും ദാരിദ്ര്യം കുറയുന്നു

തുടർച്ചയായി മൂന്നാം വർഷവും ആഗോള ദാരിദ്ര്യം കുറഞ്ഞതായി ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്. 2025ലെ ആഗോള ദാരിദ്ര്യക്കണക്കാണ് യുഎൻ അവസാനം പുറത്തു വിട്

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കി ആദ്യ ഡെങ്കി വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ്

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്‍റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോ