ഡല്‍ഹിയില്‍ നാലുനിലക്കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം, ആറുപേര്‍ മരിച്ചു

ഡല്‍ഹിയില്‍ നാലുനിലക്കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം, ആറുപേര്‍ മരിച്ചു
image

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാക്കിര്‍ നഗറില്‍ ബഹുനില കെട്ടിടത്തിന് തീ പിടിച്ച്  ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം. സംഭവത്തില്‍ 11 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഏഴു കാറുകളും എട്ട് ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു. ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള നാലുനില ഫ്‌ളാറ്റിലാണ് തീപിടിച്ചത്.പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.

അഗ്‌നിശമന സേനയുടെ എട്ടു യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. രക്ഷപെടുന്നതിനായി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു. എട്ടോളം ഫയര്‍ എഞ്ചിനുകള്‍ എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.

Read more

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീ