'രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാനെന്തേ നടിമാരെ പോലെ സുന്ദരിയല്ലാത്തത് എന്ന് സങ്കടപ്പെടുന്ന പെണ്‍കുട്ടികള്‍ സോനം കപൂറിന്റെ ഈ കുറിപ്പ് ഉറപ്പായും വായിക്കണം

രാവിലെ ഉണര്‍ന്നാല്‍ കണ്ണാടിയില്‍ നോക്കി ഞാന്‍ എന്താണ് സിനിമാനടിയെ പോലെ അല്ലാത്തത് എന്ന് ഓര്‍ക്കുന്ന പെണ്‍കുട്ടികള്‍ നടി സോനം കപൂര്‍ എഴുതിയ ഈ കുറിപ്പ് ഉറപ്പായും വായിക്കണം. കാരണം നമ്മള്‍ ടിവിയിലും ഫോട്ടോകളിലും കാണുന്ന നടിമാരുടെ ചിത്രങ്ങളും അവരുടെ ലുക്കും ഒന്നും യഥാര്‍ഥത്തില്‍ സ്ഥായിയല്ല എന്നതാണ് വാസ്ത

'രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാനെന്തേ നടിമാരെ പോലെ സുന്ദരിയല്ലാത്തത് എന്ന് സങ്കടപ്പെടുന്ന പെണ്‍കുട്ടികള്‍ സോനം കപൂറിന്റെ ഈ കുറിപ്പ് ഉറപ്പായും വായിക്കണം
sonam

രാവിലെ ഉണര്‍ന്നാല്‍ കണ്ണാടിയില്‍ നോക്കി ഞാന്‍ എന്താണ് സിനിമാനടിയെ പോലെ അല്ലാത്തത് എന്ന് ഓര്‍ക്കുന്ന പെണ്‍കുട്ടികള്‍ നടി സോനം കപൂര്‍ എഴുതിയ ഈ കുറിപ്പ് ഉറപ്പായും വായിക്കണം. കാരണം നമ്മള്‍ ടിവിയിലും ഫോട്ടോകളിലും കാണുന്ന നടിമാരുടെ ചിത്രങ്ങളും അവരുടെ ലുക്കും ഒന്നും യഥാര്‍ഥത്തില്‍ സ്ഥായിയല്ല എന്നതാണ് വാസ്തവം.

ആ സങ്കല്പത്തെ പൊളിച്ചടുക്കുന്നതാണ് നടിയുടെ കുറിപ്പ്.  ഇതിനായി തന്റെ നോ മേക്ക‌പ് മുഖം ഇന്റസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് സോനം സോഷ്യല്‍ മീഡിയയില്‍ താരമായത്. സൗന്ദര്യ ബോധത്തേക്കാളേറെ സമൂഹത്തില്‍ പലപ്പോഴും തെറ്റായ സന്ദേശവും, പെണ്‍കുട്ടികളില്‍ അപകര്‍ഷതാ ബോധവും വളരാനാണ് നമ്മുടെ പരസ്യങ്ങളും, നടിമാരുടെ ലുക്കുകളും പലപ്പോഴും കാരണമാകുന്നത്.എനിക്ക് ആ നടിയെ പോലെയാകണം, അവരുടെ കണ്ണു വേണം മൂക്ക് വേണം എന്ന് പറഞ്ഞ് എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നെന്ന് കോസ്മറ്റിക് വിദഗ്ദരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ മേക്കപ്പിന്റെ ബലത്തിലാണ് തങ്ങള്‍ പിടിച്ചു നില്‍ക്കുന്നതെന്നും, ഇത് കണ്ട് പെണ്‍കുട്ടികള്‍ വഴി തെറ്റരുതെന്നും ധൈര്യമായി തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് നടി സോനം കപൂര്‍.

സോനത്തിന്റെ കുറിപ്പ്: 'രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാനെന്തേ നടിമാരെ പോലെ സുന്ദരിയല്ലാത്തത് എന്ന് സങ്കടപ്പെടുന്ന പെണ്‍കുട്ടികളെ നോക്കൂ, ആരും രാവിലെ എഴുന്നേല്‍ക്കുന്നത് സൗന്ദര്യം തുളുമ്പുന്ന മുഖത്തോടെയല്ല. ഞാനെന്നല്ല മറ്റേതൊരു നടിമാരും അങ്ങനെയല്ല.

ഇതാണ് ശരിയായ സത്യം. ഏതൊരു പരിപാടിക്ക് മുന്‍പും ഒന്നര മണിക്കൂര്‍(90 മിനിറ്റ്) ഞാന്‍ മേക്കപ്പ് ചെയറില്‍ ചിലവഴിക്കും. മൂന്നു മുതല്‍ ആറു പേര്‍ വരെ എന്നെ ഒരുക്കാന്‍ കാണും. എന്റെ നഖങ്ങള്‍ മിനുക്കാന്‍ മറ്റൊരാള്‍. എനിക്ക് വസ്ത്രങ്ങളൊരുക്കാന്‍ വേറെ നിരവധി പേര്‍. ഞാന്‍ എന്ത് കഴിക്കണം കുടിക്കണമെന്ന് ദിവസവും പറയാന്‍ വിദഗ്ദര്‍. എന്നിട്ടും കുറ്റവും കുറവുമുള്ള എന്റെ ചിത്രങ്ങള്‍ ശരിയാക്കാന്‍ ഫോട്ടോ ഷോപ്പ് ചെയ്യേണ്ടി വരുന്നു. അതിനാല്‍ നിങ്ങള്‍ കാണുന്നതൊന്നും സത്യമല്ല. സൗന്ദര്യം മനസ്സിലാണ്, വ്യക്തിത്വത്തിലാണ്. സൗന്ദര്യം ഓര്‍ത്ത് വിഷമിക്കുന്ന പെണ്‍കുട്ടികള്‍ അത് മനസ്സിലാക്കണം' ധൈര്യപൂര്‍വ്വം സോനം കുറിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ