സ്ത്രീകൾക്ക് സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു

Share
സ്ത്രീകൾക്ക് സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയതിനെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ബി. പത്മകുമാർ ചെയർമാനും ഡോ. ശ്രീദേവി വൈസ് ചെയർപേഴ്സണുമായിട്ടുള്ള സമിതിയാണ് വിഷയത്തിൽ വിശദമായ പഠനം നടത്തുക.

പ്രതിസന്ധികൾ ചൂണ്ടിക്കാണിച്ച് സ്വകാര്യ ബസ് ഉടമകൾ ഗതാഗത മന്ത്രി സി.പി. ജോണുമായി നടത്തിയ നിർണ്ണായക ചർച്ചയ്ക്ക് പിന്നാലെയാണ് സർക്കാർ ഈ തീരുമാനം അറിയിച്ചത്. സ്വകാര്യ ബസ് മേഖലയെ സാമ്പത്തികമായി സഹായിക്കുന്നതിന്റെ ഭാഗമായി ബസിനുള്ളിലും പുറത്തും പരസ്യം പതിപ്പിക്കാൻ ഉടമകൾക്ക് അനുമതി നൽകുമെന്നും മന്ത്രി അറിയിച്ചു. ഇതിനൊപ്പം സംസ്ഥാനത്ത് സമഗ്രമായ ഒരു പുതിയ ഗതാഗത നയം ഉടൻ തന്നെ രൂപീകരിക്കുമെന്നും ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിലൂടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ഇത് ജീവനക്കാരുടെ ശമ്പളം നൽകുന്നതിനെ പോലും ബാധിക്കുന്നുണ്ടെന്നും ബസ് ഉടമകൾ മന്ത്രിയെ ധരിപ്പിച്ചു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ഉയർന്ന നികുതി നിരക്കുകളിൽ ഇളവ് അനുവദിക്കുക, ഡീസൽ സബ്‌സിഡി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ ഉടമകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ കൂടി പുതിയ സമിതിയുടെ പഠന പരിധിയിൽ വരുമെന്നും സ്വകാര്യ ബസ് വ്യവസായത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ സമിതി സമർപ്പിക്കുമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

Read more

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ദേശീയ