ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തു: നിയമനം ആരോഗ്യവകുപ്പില്‍

Share

തിരുവനന്തപുരം:  മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ പ്രതിയായി സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് നിയമനം. പത്രപ്രവര്‍ത്തക യൂണിയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയാല്‍ ബാധ്യതയാകുമെന്നും കോടതിയില്‍നിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നും പത്രപ്രവര്‍ത്തക യൂണിയനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം.

കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായതോടെ 2019 ആഗസ്ത് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. നേരത്തെ സർവീസിൽ തിരിച്ചെടുക്കാൻ ശ്രമം നടന്നെങ്കിലും പത്രപ്രവർത്തക യൂനിയൻ ഇടപെട്ട് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. 2019 ഓഗസ്റ്റ് മൂന്നിന് അര്‍ധരാത്രിയാണ് ശ്രീറാം ഓടിച്ച അമിത വേഗതയിലെത്തിയ കാറിടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെട്ടത്.

Read more

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ടെഹ്റാൻ: ഇറാന്റെ സമുദ്രാതിർത്തിയിൽ വെച്ച് ആക്രമണത്തിന് ഇരയായ മൊസാംബിക് പതാകയേന്തിയ ‘ദിശ’ എന്ന എൽപിജി ടാങ്കർ കപ്പലിലെ 28 ഇന്ത്യൻ ജീ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാജ്യവും യുവജനങ്ങളും വിദ്യാർഥികളും ഏത് പദവിയേക്കാളും പ്രധാനപ്പെട്ടവരാണ്

നിവിൻ പോളിക്കായി എം.ജി ശ്രീകുമാറിന്റെ ശബ്ദം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മാന്ത്രികം പുറത്തിറങ്ങി

നിവിൻ പോളിക്കായി എം.ജി ശ്രീകുമാറിന്റെ ശബ്ദം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മാന്ത്രികം പുറത്തിറങ്ങി

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയിലെ ആദ്യ ഗാനം പുറത്ത്. എം.ജി. ശ്രീകുമാറിന്