എന്റെ മൗനം സംഘടനയിലെ മറ്റു അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് മനസ്സിലായപ്പോള്‍ പിന്മാറി; വിമന്‍ കളക്ടീവില്‍ നിന്നും പുറത്ത് പോകാനുള്ള കാരണങ്ങളും തുറന്ന് സുരഭി രംഗത്ത്

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭിലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങിയിരിക്കുകയാണ്.

എന്റെ മൗനം സംഘടനയിലെ മറ്റു അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് മനസ്സിലായപ്പോള്‍ പിന്മാറി; വിമന്‍ കളക്ടീവില്‍ നിന്നും പുറത്ത് പോകാനുള്ള കാരണങ്ങളും തുറന്ന് സുരഭി രംഗത്ത്
surabhi

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭിലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങിയിരിക്കുകയാണ്.

എന്നാല്‍ വിവാദമുണ്ടായ അവസരത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ കളക്ടീവ് ഇടപെടാത്തത് ഏറേ വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരുന്നു. എന്നാല്‍ ഡബ്ല്യൂസിസി ഇതിനൊന്നും മറുപടി നല്‍കിയില്ല. പക്ഷേ സുരഭിക്ക് വേണ്ടി അവര്‍ ശബ്ദം ഉയര്‍ത്താത്തതിന് കാരണമായതെന്തെന്ന് സുരഭിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡബ്ല്യുസിസിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്.

സിനിമയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണെന്നും ആദ്യകാലത്ത് താനും സംഘടനയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായിരുന്നെന്നും സുരഭി പറയുന്നു. എന്നാല്‍ നാഷണല്‍ അവാര്‍ഡ് കിട്ടിയ സമയമായതുകൊണ്ട് തിരക്കിലായി പോയി സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്സ്ആപ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാറുണ്ട്. തിരക്കായതിനാല്‍ ആസമയത്ത് അല്‍പ്പം മൗനം പാലിച്ചു. എന്റെ മൗനം സംഘടനയിലെ മറ്റു അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന ഒരു മെസേജ് കണ്ടപ്പോള്‍ ഞാന്‍ സംഘടനക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറിനിന്നു. സുരഭി പറയുന്നു.

ഞാന്‍ സിനിമയില്‍ ഇത്രകാലം ചെറിയ വേഷങ്ങള്‍ ചെയ്ത നടിയാണ്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷം പുരുഷന്‍മാരുമായിട്ടാണ് അവര്‍ക്കിടയില്‍ നാം നമ്മുടേതായ ഒരു സ്പേസ് ഉണ്ടാക്കുക എന്ന് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുകയാണെങ്കില്‍ ഒപ്പം നില്‍ക്കുക എന്നതാണ് എന്റെ ചിന്താഗതി. വനിതാ കൂട്ടായ്മയുടെ ലക്ഷ്യം നല്ലതാണെങ്കില്‍ ഭംഗിയായി നടക്കട്ടെയെന്നും സുരഭി അഭിമുഖത്തിനിടെ പറഞ്ഞു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ