മാലിന്യം ഇല്ല ; സ്വീഡന്‍ മാലിന്യം മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു

മാലിന്യപ്രശ്നം കാരണം ഇവിടെ ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോള്‍ ഒരു രാജ്യം മാലിന്യം ഇറക്കുമതി ചെയ്താലോ ?

മാലിന്യം ഇല്ല ; സ്വീഡന്‍ മാലിന്യം മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു
sweden

മാലിന്യപ്രശ്നം കാരണം ഇവിടെ ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോള്‍ ഒരു രാജ്യം മാലിന്യം ഇറക്കുമതി ചെയ്താലോ ? ഞെട്ടണ്ട അങ്ങനെയും ഒരു രാജ്യം ഉണ്ട് .പേര് സ്വീഡന്‍. മാലിന്യം രാജ്യത്ത് നന്നേ കുറഞ്ഞതോടെ മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റുകള്‍‌ തുടരാന്‍ ആവശ്യമായ മാലിന്യം മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് സ്വീഡന്‍.

ലോകത്ത് മാലിന്യനിര്‍മാര്‍ജനം ഫലപ്രദമായി നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍. സ്വീഡനില്‍ ജൈവ ഇന്ധനത്തിന് പകരമായിട്ടാണ് മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് സ്വീഡനിലെ കടുത്ത ശൈത്യകാലത്ത് വീടുകളില്‍ ചൂട് പകരുന്നത്.സ്വകാര്യ കമ്പനികള്‍ക്ക് പോലും മറ്റ് രാജ്യങ്ങളില്‍ നിന്ന് മാലിന്യം ഇറക്കുമതി ചെയ്ത് അത് ഉപയോഗിച്ച് ഊര്‍ജോത്പാദനം നടത്താന്‍ സ്വീഡനില്‍ നിയമമുണ്ട്. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് കടുത്ത ശൈത്യകാലത്ത് വീടുകളില്‍ ചൂട് പകരുന്നത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആണ് നമ്മുടെ നാട്ടിലെ മാലിന്യപ്രശ്നം എത്ര കടുത്തതാണ് എന്ന് തോന്നി പോകുന്നത് .

Read more

വർധിക്കുന്ന മയക്കുമരുന്ന് അക്രമം,അഴിമതി,സുരക്ഷാ പ്രശ്‌നങ്ങൾ;മെക്‌സിക്കോയിലും സർക്കാരിനെതിരെ തെരുവിലിറങ്ങി GenZ

വർധിക്കുന്ന മയക്കുമരുന്ന് അക്രമം,അഴിമതി,സുരക്ഷാ പ്രശ്‌നങ്ങൾ;മെക്‌സിക്കോയിലും സർക്കാരിനെതിരെ തെരുവിലിറങ്ങി GenZ

മെക്‌സികോ സിറ്റി: മെക്‌സിക്കോയില്‍ വര്‍ധിക്കുന്ന അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ തെരുവിലിറങ്ങി ജെന്‍ സി തലമുറ. പ്രതിപക്ഷ

ശബരിമല നട തുറന്നു; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം

ശബരിമല നട തുറന്നു; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു. കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേൽശാന്തിയായ അരുണ്‍കുമാര്‍ നമ്പൂതിരിയാ