India

India

ലെഫ്റ്റനന്റ് ജെനറല്‍ ദല്‍ബീര്‍ സിംഗ് സുഹ

ഇന്ത്യയുടെ ഇരുപത്തിയാറാമത്തെ കരസേനാമേധാവിയായി, ലെഫ്റ്റനന്റ് ജെനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഇന്ന് ചുമതലയേല്‍ക്കും. ഇപ്പോള്‍ കരസേനാ ഉപമേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.

India

റാങ്കിംഗ് & ഗ്രേഡിംഗ് സിസ്റ്റം ഇനി ഇന്ത്യ!

ഭക്ഷണം, ശുചിത്വം, സുരക്ഷ തുടങ്ങിയവയില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച സേവനം ഉറപ്പാക്കാന്‍, സോണ്‍ തലത്തിലും ഡിവിഷന്‍ തലത്തിലും റാങ്കിംഗ് സിസ്റ്റം തുടങ്ങാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു. യാത്രക്കാരില്‍ നിന്നും ശേഖരിക്കുന്ന അഭിപ്രായങ്ങള്‍, മെസ്സേജുകള്‍, ഇന്ററാക് റ്റിവ് വോയ്സ് റിക്കോര്‍ഡിംഗ് സിസ്റ്

India

ക്രിയാത്മക നിര്‍ദ്ദേശങ്ങളുണ്ടോ? അറിയിക്

പൊതുജനങ്ങളുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും കാലതാമസം കൂടാതെ കേന്ദ്രസര്‍ക്കാറിനെ അറിയിക്കാന്‍ പുതിയ വെബ്സൈറ്റ് ഒരുങ്ങി. www.mygov.nic.in എന്ന പുതിയ വെബ്സൈറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു.

India

ആധാര്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമം!

പുതിയ സര്‍ക്കാര്‍, ആധാറും അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേരെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുമെന്നുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമം! ആധാര്‍, ഡയരക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര് (DBT)‍, എന്നീ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നുറപ്പായി.

India

ഇന്ത്യ-ചൈന കൂടതല്‍ നയതന്ത്രബന്ധങ്ങളിലേക

കൂടുതല്‍ നയതന്ത്രബന്ധങ്ങള്‍ ഉറപ്പിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടി, ഈയടുത്ത് നടന്ന കൂടിക്കാഴ്ചയില്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗ് ഇന്ത്യയെ, നവംബറില്‍ നടത്തുന്ന ഏഷ്യ പസഫിക് എകണോമിക് കോര്‍പറേഷന്‍(APEC) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു.

India

ആന്ധ്രയില്‍ 39 സിറ്റികള്‍ നിര്‍മ്മിക്കാനŔ

സിംഗപ്പൂര്‍ വിദേശ-നിയമകാര്യമന്ത്രി കെ.ഷണ്മുഖവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബുനായിഡു കൂടിക്കാഴ്ച നടത്തി.ആന്ധ്രയില്‍ 39 സിറ്റികള്‍ നിര്‍മ്മിക്കാന്‍ സിംഗപ്പൂര്‍ സഹായം തേടിയതായി മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു പറഞ്ഞു ."അഴിമതിയില്ലാത്ത ഭരണമാണ് തന്‍റെ ലക്‌ഷ്യം ,അതിനായി രാപകലില്ലാതെ പരിശ്രമി

India

ഇന്ത്യയും സിംഗപ്പൂരും കൈകോര്‍ക്കുന്നു ; ō

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വപ്നമായ 100 സ്മാര്‍ട്ട്‌സിറ്റികള്‍ നിര്‍മ്മിച്ച്‌ നല്‍കാന്‍ തയ്യാറാണെന്ന് സിംഗപ്പൂര്‍ വാഗ്ദാനം നല്‍കി.ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ സിംഗപ്പൂര്‍ വിദേശ-നിയമകാര്യമന്ത്രി കെ.ഷണ്മുഖവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇക്കാര്യം ചര്‍ച്ച ചെയ്തു.

India

എയര്‍ ഏഷ്യ ഇന്ത്യ ജൂണ്‍ 12 മുതല്‍; നാളെ മുതല്

മലേഷ്യയുടെ എയര്‍ ഏഷ്യയും ഇന്ത്യയിലെ ടാറ്റാ ഗ്രൂപ്പും ചേര്‍ന്നുള്ള എയര്‍ ഏഷ്യ ഇന്ത്യ ജൂണ്‍ 12 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി ചീഫ് എക്സിക്കൂട്ടീവ് ടോണി ഫെര്‍ണാണ്ടസ് അറിയിച്ചു

India

സിംഹാസനത്തിലേക്ക് മോഡി

റയില്‍വേ സ്റ്റെഷനില്‍ ചായ വിറ്റു നടന്നിരുന്ന ബാലന്‍, നൂറ്റി ഇരുപത് കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ ചുമലിലേറ്റി, ഇന്ത്യന്‍ പ്രധാനമന്ത്രി ആയി അധികാരമേറ്റു. ചരിത്രവിജയവുമായി ബി ജെ പി യെ അധികാരത്തിലേക്ക് നയിച്ച നരേന്ദ്രമോഡിക്കൊപ്പം 45 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

India

നരേന്ദ്രമോഡി ഇന്ത്യയുടെ അടുത്ത പ്രധാനമന

എന്‍ഡിഎ ചരിത്ര വിജയത്തിലേക്ക്. വിജയിച്ച സീറ്റുകള്‍ ഉള്‍പ്പടെ 340-ഓളം സീറ്റുകളിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ ലീഡ്‌ ചെയ്യുമ്പോള്‍ ഭരണകക്ഷിയായ യുപിഎ 60 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍.. എന്‍ഡിഎ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി മെയ്‌ 21 ന് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായ്‌ സ്ഥാനമേല്‍ക്കും..