ടേക്ക് ഓഫ് സിനിമയെ പ്രശംസിച്ച് തമിഴകത്തിന്റെ സൂപ്പര്‍താരം സൂര്യ

ടേക്ക് ഓഫ് സിനിമയെ പ്രശംസിച്ച് തമിഴകത്തിന്റെ സൂപ്പര്‍താരം സൂര്യ.തന്റെ ട്വിറ്റർ പേജിലൂടെയാണ് ടേക്ക് ഓഫ് സിനിമയെ പുകഴ്‌ത്തി സൂര്യ പോസ്റ്റ് ഇട്ടിരിക്കുന്നത്. മഹേഷ് നാരായണനൊപ്പമുളള ചിത്രവും സൂര്യ പങ്ക് വച്ചിട്ടുണ്ട്

ടേക്ക് ഓഫ് സിനിമയെ പ്രശംസിച്ച് തമിഴകത്തിന്റെ സൂപ്പര്‍താരം സൂര്യ
surya-take-off

ടേക്ക് ഓഫ് സിനിമയെ പ്രശംസിച്ച് തമിഴകത്തിന്റെ സൂപ്പര്‍താരം സൂര്യ.തന്റെ ട്വിറ്റർ പേജിലൂടെയാണ് ടേക്ക് ഓഫ് സിനിമയെ പുകഴ്‌ത്തി സൂര്യ പോസ്റ്റ് ഇട്ടിരിക്കുന്നത്. മഹേഷ് നാരായണനൊപ്പമുളള ചിത്രവും സൂര്യ പങ്ക് വച്ചിട്ടുണ്ട്.ടേക്ക് ഓഫ് സിനിമ കണ്ടുവെന്നും എല്ലായിടത്തും ചിത്രം മികവ് പുലർത്തിയെന്നും സൂര്യ ട്വിറ്ററിൽ കുറിച്ചു. സംവിധായകൻ മഹേഷ് നാരായണനെയും പാർവതിയെയും ഫഹദിനെയും പ്രത്യേകം അഭിനന്ദിക്കുന്നുമുണ്ട് തമിഴകത്തിന്റെ പ്രിയ നായകൻ. ഇതിന് മുൻപ് പല മലയാള താരങ്ങളും സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇറാഖിലും സുഡാനിലുമെല്ലാം കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്‌സുമാരുടെ ജീവിതമാണു സിനിമയുടെ പ്രമേയം.കുഞ്ചാക്കോ ബോബൻ, പാർവതി, ആസിഫ് അലി, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നഴ്‌സായാണ് കുഞ്ചാക്കോ ബോബനും പാർവതിയും ചിത്രത്തിലെത്തുന്നത്. ഇന്ത്യൻ അംബാസിഡറുടെ വേഷമാണ് ഫഹദ് ഫാസിലിന്റേത്.12 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ എഡിറ്ററുടെ വേഷത്തില്‍ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ. പിവി ഷജില്‍കുമാറും മഹേഷും ചേര്‍ന്നാണ് തിരക്കഥ.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി