പോക്സോ കേസിൽ അധ്യാപകന് 111 വർഷം കഠിന തടവ്

പോക്സോ കേസിൽ അധ്യാപകന് 111 വർഷം കഠിന തടവ്

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന തടവും ഒരുലക്ഷത്തി അയ്യായിരം രൂപ പിഴയും തിരുവനതപുരം അതിവേഗ പ്രേത്യേക കോടതി വി​ധിച്ചു. മണകാട് സ്വദേശി മനോജ്‌ (44)നെയാണ് ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.

പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞു പ്രതിയുടെ ഭാര്യ ആത്‍മഹത്യ ചെയ്തിരുന്നു.​ കുട്ടിയുടെ സംരക്ഷകൻ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അർഹിക്കുന്നില്ലന്ന് ജഡ്ജി വിധി​ന്യായത്തിൽ പറഞ്ഞു. 2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനസ്പദമായ സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥനായ പ്രതി വീട്ടിൽ ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്പെഷ്യൽ ക്ലാസ് ഉണ്ടന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ചിത്രങ്ങൾ പ്രതി മൊബൈലിൽ എടുക്കുകയും ചെയ്തു.​ ഫോട്ടോ എടുത്തത് കുട്ടി എതിർത്തെങ്കിലും പ്രതി സമ്മതിച്ചില്ല. ഇതിന് മുമ്പും പല ദിവസങ്ങളിൽ പീഡന ശ്രമങ്ങൾ നടത്തിയെങ്കിലും കുട്ടി വഴങ്ങിയില്ല. ഇതിന് ശേഷം കുട്ടി ഭയന്ന് ട്യൂഷൻ പോകാതെയായി.​ ഇവർ തമ്മിലുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുകയും കുട്ടിയെ വിളിച്ചു വരുത്തി വഴക്ക് പറയുകയും പ്ര​തി​യും ഭാ​ര്യ​യും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​കു​ക​യും ചെയ്തി​രു​ന്നു. തുടർന്നാ​ണ് ഭാര്യ ആത്മഹത്യ ചെയ്ത​ത്.

ഈ സംഭവത്തിന്‌ ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവരം അറിഞ്ഞ കുട്ടിയുടെ വീട്ടുകാർ ഫോർട്ട്‌ പൊലീസിൽ പരാതി നൽകി​. പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കണ്ടത്തിയ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങൾ ലഭിച്ചതും തെളിവായി.​ സംഭവ ദിവസം പ്രതി ഓഫീസിൽ ആയിരുന്നെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി രജിസ്റ്ററിൽ ഒപ്പിട്ട രേഖകൾ ഹാജരാക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രോ​സി​ക്യൂഷൻ ഹാജരാക്കിയ പ്രതിയുടെ ഫോൺ രേഖകൾ പ്രകാരം പ്രതി സംഭവ ദിവസം ട്യൂഷൻ സെന്‍റർ പരിസരങ്ങളിൽ ഉള്ളതായി തെളിഞ്ഞിരുന്നു.പ്രോ​സി​ക്യൂഷൻ വേണ്ടി സെപ്ഷ്യൽ പബ്ലിക് പ്രോസി​ക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ, ആർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി. ഫോർട്ട്‌ പൊലീസ് ഇൻസ്‌പെക്റ്റർമാരായ എ.കെ. ഷെറി, കെ.ആർ. ബിജു, ജെ. രാകേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.

Read more

"സംസ്കാരം ഇരിക്കുന്നത് നെക്ക് ലൈനിലല്ല"; കങ്കണയുടെ വിമർശനത്തിന് മറുപടിയുമായി കൃതി

"സംസ്കാരം ഇരിക്കുന്നത് നെക്ക് ലൈനിലല്ല"; കങ്കണയുടെ വിമർശനത്തിന് മറുപടിയുമായി കൃതി

രക്ഷാബന്ധൻ പരസ്യത്തിലെ തന്റെ വസ്ത്രധാരണത്തെ വിമർശിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന് മറുപടിയുമായി ബോളിവുഡ് താരം കൃതി സനോൺ.

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്