ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്ബോള്‍ താരം കോളേജ് ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ചു

Share

തിരുവനന്തപുരം: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥി ജോഷി എബ്രഹാമാ(20)ണ് മരിച്ചത്.

അഞ്ചല്‍ ഭാരതീപുരം തുമ്പോട് മേലൂട്ട് വീട്ടില്‍ റെജി എബ്രഹാമിന്റെയും ബെറ്റി എബ്രഹാമിന്റെയും മകനാണ്. കോളേജ് ബാസ്‌കറ്റ്ബോള്‍ ടീമംഗമായ ജോഷി ദേശീയ ജൂനിയര്‍ ടീമംഗവുമായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

ജോഷിയെ കോളേജ് ഹോസ്റ്റലിന്റെ പടിക്കെട്ടില്‍ വീണുകിടക്കുന്ന നിലയിലാണ് സഹപാഠികള്‍ പറയുന്നത്. ബാസ്‌കറ്റ്ബോള്‍ ടീമിന്റെ പരിശീലനം ആരംഭിച്ചതിനാല്‍ കഴിഞ്ഞദിവസമാണ് വീട്ടില്‍ നിന്ന് ജോഷി ഹോസ്റ്റലില്‍ എത്തിയത്. ജോയല്‍ എബ്രഹാമാണ് ജോഷിയുടെ സഹോദരന്‍. സംസ്‌കാരം പിന്നീട്.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ