സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി അഞ്ചിന് തുറക്കും

Share

തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കും. പകുതി സീറ്റുകളില്‍ മാത്രമാവും പ്രവേശനമുണ്ടാവുക. തുറക്കുന്നതിന് മുമ്പ് തിയറ്ററുകള്‍ അണുവിമുക്തമാക്കണം. പതിവ് വാർത്താ സമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ജനജീവിതം സാധാരണ നിലയില്‍ കൊണ്ടുവരുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇളവുകള്‍ ആലോചിക്കുകയാണെന്നും ജനങ്ങളുടെ ഉപജീവന മാര്‍ഗവും മാനസിക സാമൂഹിക ക്ഷേമവും സംരക്ഷിക്കുന്നതിനാണ് ഇളവുകള്‍ അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി അഞ്ചുമുതല്‍ തിയേറ്ററുകള്‍ തുറക്കാവുന്നതാണ്. ഒരു വര്‍ഷത്തോളമായി തിയേറ്ററുകള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലാണ്. ഇത് കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ആകെയുളള സീറ്റിന്റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുളളൂ. അതായത് പകുതി ടിക്കറ്റ് മാത്രമേ വില്ക്കാന്‍ പാടൂ. അതോടൊപ്പം ആരോഗ്യവകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.

' നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടായകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുറേ നാളുകളായി അടഞ്ഞു കിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതി മുതല്‍ സിനിമാശാലകള്‍ അണുവിമുക്തമാക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നിയന്ത്രണങ്ങളോടെ ഉത്സവങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സാംസ്‌കാരിക പരിപാടികള്‍ക്കും അനുമതി നല്‍കി. ഇന്‍ഡോറില്‍ നടക്കുന്ന പരിപാടിയില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. ഔട്ട്‌ഡോറില്‍ നടക്കുന്ന പരിപാടികളില്‍ പരമാവധി 200 പേരെ പങ്കെടുപ്പിക്കാം.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ