ഏപ്രിൽ ഒന്നുമുതൽ വാഹനങ്ങളുടെ തേർഡ് പാർട്ടി പ്രീമിയത്തിൽ വർദ്ധനവ്

Share

ഏപ്രിൽ ഒന്നുമുതൽ  കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ട്രാൻസ്പോർട്ട് വാഹനങ്ങളുടെയുംതേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി പുറത്തിറക്കി.

ജനങ്ങൾക്ക് മാർച്ച് 20 വരെ janita@irda.gov.in എന്ന വെബ്സൈറ്റിൽ ആക്ഷേപങ്ങൾ സമർപ്പിക്കാം. ഇതൂകൂടി പരിഗണിച്ച് ഈ മാസം അവസാനത്തോടെ അന്തിമനിരക്ക് പ്രഖ്യാപിക്കും. ഓരോ വിഭാഗത്തിലെയും വാഹനങ്ങളുണ്ടാക്കിയ അപകടങ്ങളും ഇൻഷുറൻസ് കമ്പനികൾ നൽകേണ്ടിവന്ന നഷ്ടപരിഹാരവും പരിഗണിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. ഇതിനായി 2011-12 മുതൽ 2018-19 വരെയുള്ള ക്ലെയിമുകളാണ് പരിഗണിച്ചത്.

വൈദ്യുതവാഹനങ്ങളുടെ പ്രീമിയത്തിൽ 15 ശതമാനം കുറവുവരുത്തും. ഓട്ടോറിക്ഷകളുടെ നിരക്കുയർത്തിയിട്ടില്ല. പുതിയ സ്വകാര്യകാറുകൾക്ക് മൂന്നുവർഷത്തേക്കും ഇരുചക്രവാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്കുമുള്ള തേർഡ് പാർട്ടി പ്രീമിയം മുൻകൂർ അടയ്ക്കണം. നിലവിലുള്ളത് പുതുക്കുമ്പോൾ ഓരോ വർഷത്തേക്കുള്ള തുക അടച്ചാൽ മതിയാകും. 1500 സി.സി.യിൽ കൂടുതൽ ശേഷിയുള്ള സ്വകാര്യ കാറുകളുടെ പ്രീമിയം വർധിപ്പിച്ചിട്ടില്ല. മറ്റുവിഭാഗങ്ങളിൽ അഞ്ചു ശതമാനത്തോളമാണ് വർധന.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി