ക്രിസ്മസ് അവധിക്ക് ദുബായിയിലെത്തിയ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു

ക്രിസ്മസ് അവധിക്ക് ദുബായിയിലെത്തിയ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു
pjimage--61--jpg_710x400xt (1)

ദുബായ്: അവധിയാഘോഷത്തിന് ദുബായിയിലെത്തിയ മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാവിലെ ദുബായ്- അബുദാബി റോഡില്‍ ജബല്‍അലിക്ക് അടുത്താണ് അപകടമുണ്ടായത്. പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാര്‍, തിരുവനന്തപുരം സ്വദേശി ശരത് കുമാര്‍ എന്നിവരാണ് മരിച്ചത്.

ഇരുവരും നേരത്തെ ദുബായ് ഡി.പി.എസില്‍ സഹപാഠികളായിരുന്നു. അപകടത്തില്‍ രണ്ടുപേരും തത്ക്ഷണം മരിച്ചു. ദുബായിലെ പഠനത്തിന് ശേഷം വിദേശത്തേക്ക് ഉപരിപഠനത്തിന് പോയ ഇരുവരും ക്രിസ്മസ് അവധിക്ക് ദുബായിലുള്ള രക്ഷിതാക്കളുടെ അടുത്തേക്ക് വന്നതായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രോഹിതിനെ താമസസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം. ശരത് അമേരിക്കയിലും രോഹിത് യു.കെയിലുമാണ് ഉപരിപഠനം നടത്തിക്കൊണ്ടിരുന്നത്.

ഇരുവരും സംഭവ സ്ഥലുത്തുവെച്ച് തന്നെ മരിച്ചു. തിരുവനന്തപുരം കുറവന്‍കോണം സ്വദേശികളായ ആനന്ദ്കുമാര്‍-രാജശ്രീ പ്രസാദ് എന്നിവരുടെ മകനാണ് ശരത് കുമാര്‍.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു