യുഎസിലെ ടെന്നസയില്‍ കാറില്‍ ട്രക്കിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

യുഎസിലെ ടെന്നസയില്‍ കാറില്‍ ട്രക്കിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
us-accident-jpg_710x400xt

വാഷിംഗ്ടണ്‍: യുഎസിലെ ടെന്നസയില്‍ കാറില്‍ ട്രക്കിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു.
ജൂഡി സ്റ്റാന്‍ലി(23), വൈഭവ് ഗോപി ഷെട്ടി(26) എന്നിവരാണ് മരിച്ചത്. സൗത്ത് നാഷ് വില്ലെയില്‍ വച്ചാണ് അപകടമുണ്ടായത്.  രാത്രിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറില്‍ ട്രെക്ക് വന്നിടിക്കുകയായിരുന്നു. ടെന്നസി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അഗ്രിക്കള്‍ച്ചര്‍ കോളേജില്‍ ഫുഡ് സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികളാണ് മരിച്ച ജൂഡിയും വൈഭവും.

അമിത വേഗതിയിലായിരുന്ന ട്രക്ക് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ട്രക്ക് നിര്‍ത്താതെ പോയി. സംഭവത്തില്‍ ട്രക്കുടമ ഡേവിഡ് ടോറസിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങി

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്