ടോക്കിയോ: ജപ്പാനിലെ യുബാരിയിൽ രണ്ടു മത്തങ്ങകള്‍ ലേലത്തിൽ വിറ്റവിലകേട്ടാൽ ആരുമൊന്ന് മൂക്കത്തു വിരലുവെച്ചുപോകും. അഞ്ചു മില്യൺ യെന്നിന്(ഏകദേശം 31 ലക്ഷം രൂപ)ന്നാണ് മത്തങ്ങകൾ ലേലത്തിൽ വിറ്റത്.
രുചിയിലും പോഷകത്തിലും ഒട്ടനവധി പ്രത്യേകതകൾ ഉള്ള അപൂർവ്വ ഇനം മത്തങ്ങയാണ് റിക്കാർഡ് തുകയ്ക്ക് വിറ്റത്. ഇവ വാങ്ങാൻ ജനങ്ങൾ മത്സരിച്ചതോടെ ലേലം കൊഴുക്കുകയായിരുന്നു.കാർഷിക പട്ടണമായ യുബാരിയിൽ എല്ലാവർഷവും കാർഷിക വിളകൾ ലേലം ചെയ്യാറുണ്ട്. ഇവ ഒരാഴ്ചയോളം നഗരമധ്യത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യും. എന്നാൽ ഇതാദ്യമായാണ് ഇത്രയധികം തുകയ്ക്ക് വിറ്റുപോകുന്നത്.