യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ

യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ
Untitled-7

യു.എ.ഇ പൗരന്മാർക്ക് ഇനി മുതൽ ഇന്ത്യയിലേക്ക് ഓൺ അറൈവൽ വിസയിൽ  യാത്ര ചെയ്യാം.ഇന്ത്യയിലെ  6 വിമാനത്താവളങ്ങള്‍ വഴിയാണ് തത്സമയവിസയില്‍ പ്രവേശിക്കാനാകുക. തീരുമാനം നവംബര്‍ 16ന് പ്രബല്യത്തില്‍ വന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം.

ബിസിനസ്, ടൂറിസം, സമ്മേളനങ്ങള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കായി 60 ദിവസം കാലാവധിയുള്ള വിസയാണ് വിമാനത്താവളങ്ങളില്‍ വെച്ച് അനുവദിക്കുന്നത്. ഇക്കാലയളവില്‍ രണ്ട് തവണ ഇവര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാം. ബംഗളുരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ വിമാനത്താവളങ്ങളിലാണ് ഓണ്‍ അറൈവല്‍ വിസ ലഭ്യമാകുന്നത്. എന്നാല്‍ നേരത്തെ ഒരു തവണയെങ്കിലും ഇന്ത്യയിലേക്ക് ഇലക്ട്രോണിക് വിസയോ സാധാരണ പേപ്പര്‍ വിസയോ ലഭിച്ചിട്ടുള്ളവര്‍ക്ക് മാത്രമായിരിക്കും വിസ ഓണ്‍ അറൈവല്‍ സൗകര്യം. അതുകൊണ്ടുതന്നെ ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎഇ പൗരന്മാര്‍ ഇലക്ട്രോണിക് വിസയോ സാധാരണ പേപ്പര്‍ വിസയോ എടുക്കേണ്ടിവരും. പാകിസ്ഥാന്‍ വംശജരായ യുഎഇ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം ലഭ്യമാവുകയില്ല.

Read more

ബിഎംഡബ്ല്യു കാറിനും വോഡ്കയ്ക്കും ക്യാൻസർ മരുന്നുകൾക്കും വില കുറയും; ഇന്ത്യ-ഇയു കരാറിന്‍റെ ഗുണങ്ങൾ

ബിഎംഡബ്ല്യു കാറിനും വോഡ്കയ്ക്കും ക്യാൻസർ മരുന്നുകൾക്കും വില കുറയും; ഇന്ത്യ-ഇയു കരാറിന്‍റെ ഗുണങ്ങൾ

ന്യൂഡൽഹി: യൂറോപ്യൻ യൂണിയനും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടതോടെ ആഡംബര കാറുകൾക്കു വൈനിനും വിസ്കിക്കും ഇനി വില കുറഞ്ഞേ

ട്രംപിന്റെ താരിഫ് ഭീഷണി വകവെക്കാതെ, ഇന്ത്യയോടടുത്ത് യൂറോപ്യൻ യൂണിയനും കാനഡയും

ട്രംപിന്റെ താരിഫ് ഭീഷണി വകവെക്കാതെ, ഇന്ത്യയോടടുത്ത് യൂറോപ്യൻ യൂണിയനും കാനഡയും

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണി ആഗോള സാമ്പത്തികരംഗത്തെ കൂട്ടുകെട്ടുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തു